എല്ലുകളെ ശക്തിപ്പെടുത്താൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

പ്രായമാകുമ്പോൾ എല്ലുകളുടെ ബലം നഷ്‌ടമാകുന്നത് സാധാരണയാണ്. എന്നാൽ എല്ലുകളുടെ ബലഹീനത എല്ലായ്പ്പോഴും വർധക്യവുമായി മാത്രം ബദ്ധപ്പെട്ടിരിക്കുന്ന ഒന്നല്ല. പോഷകാഹാരക്കുറവ്, ഉദാസീനമായ ജീവിതശൈലി, ഫാസ്റ്റ് ഫുഡുകളുടെ ഉയർന്ന ഉപഭോഗം എന്നിവയെല്ലാം ചെറുപ്പകാർക്കിടയിൽ എല്ലുളുടെ ബലഹീനതയ്ക്ക് കാരണമാകുന്നു. എന്നാൽ കാത്സ്യവും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. അത്തരത്തിൽ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

റാഗി
കാത്സ്യത്തിന്‍റെ സമ്പുഷ്‌ട സ്രോതസാണ് റാഗി. 100 ഗ്രാം റാഗിയിൽ ഏകദേശം 344 മില്ലിഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഫൈബർ, അമിനോ ആസിഡുകൾ എന്നിവയും ഇതിൽ ധാരാളമുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്താനും എല്ലുകളുടെ സാന്ദ്രത മെച്ചപ്പെടുത്താനും സഹായിക്കും.

വെളുത്ത എള്ള്
കാൽത്സ്യം, സിങ്ക്, ഫോസ്‌ഫറസ് എന്നിവയുടെ ഒരു ശക്തി കേന്ദ്രമാണ് വെളുത്ത എള്ള്. മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലേക്ക് കാത്സ്യം ഫലപ്രദമായി ആഗിരണം ചെയ്യാൻ ഇവ സഹായിക്കും. ഇതിൽ ഒരു നുള്ള് കറുത്ത ഉപ്പും നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് ധാതുക്കളുടെ ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കും.

മുരിങ്ങയില
കാത്സ്യം, ഇരുമ്പ്, വിറ്റാമിൻ കെ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങയില. 100 ​​ഗ്രാം മുരിങ്ങയിലയിൽ ഏകദേശം 250 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ പതിവായി മുരിങ്ങയില ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

അമരന്ത്
കാത്സ്യം, മാംഗനീസ് എന്നിവയാൽ സമ്പന്നമാണ് അമരന്ത്. ശരീരത്തിൽ കാത്സ്യം നിലനിത്താൻ സഹായിക്കുന്ന ലൈസിൻ പോലുള്ള അമിനോ ആസിഡുകളും ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളെ ശക്തിപ്പെടുത്താനും ഇത് ഗുണം ചെയ്യും. ഇതിലെ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധി വേദന കുറയ്ക്കാൻ വളരെയധികം സഹായിക്കും.

മുതിര
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മുതിര. ഇതിലെ കാത്സ്യം, ഫോസ്‌ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോളിഫെനോളുകൾ, ഫ്ലേവനോയ്‌ഡുകൾ എന്നിവയുടെയും മികച്ച ഉറവിടമാണിത്. ഇത് എല്ലുകളിലെ വീക്കം കുറക്കാൻ ഫലപ്രദമാണ്. വെളുത്തുള്ളി, ജീരകം എന്നിവ ചേർത്ത് കഴിക്കുന്നത് ധാതുക്കളുടെ ആഗിരണം വർധിപ്പിക്കാൻ സഹായിക്കും. വളരെ വേഗത്തിൽ എല്ലുകളുടെ ശക്തി മെച്ചപ്പെടുത്താൻ ഇവയ്ക്ക് സാധിയ്ക്കും.

Be the first to comment

Leave a Reply

Your email address will not be published.


*