രോഗാണുക്കള്‍ക്കൊപ്പം നല്ല ബാക്ടീരിയകളെയും കൊല്ലും, ആന്‍റിബയോട്ടിക് മരുന്നുകള്‍ എടുക്കുമ്പോള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ജീവിതത്തില്‍ എപ്പോഴെങ്കിലും ആന്‍റിബയോട്ടിക് മരുന്നുകള്‍ കഴിക്കാത്തവര്‍ ഉണ്ടാകില്ല. ന്യുമോണിയ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ ഡോക്ടർമാർ ആന്റിബയോട്ടിക് മരുന്നുകളാണ് നിര്‍ദേശിക്കുക. രോഗാണുക്കളെ ചെറുക്കാന്‍ ഇവ സഹായിക്കുമെങ്കിലും കുടലിലെ നല്ല ബാക്ടീരിയകളെയും ആന്‍റിബയോട്ടിക് നശിപ്പിച്ചു കളയും. ഇതിലൂടെ ഇത് ദഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുന്നു.

ഇത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ തള്ളിവിടാം. ആന്‍റിബയോട്ടിക് മരുന്നുകള്‍ കഴിക്കുമ്പോള്‍ കുടലിലെ നല്ല ബാക്ടീരികളെ സംരക്ഷിക്കേണ്ടതിനും പരിപാലിക്കുന്നതിനും ഡയറ്റില്‍ ചേര്‍ക്കേണ്ട ഭക്ഷണങ്ങൾ

പ്രീബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ

വെളുത്തുള്ളി, ഉള്ളി, പഴം, ശതാവരി, ഓട്സ് തുടങ്ങിയ പ്രീബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും കൂടുതല്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.

പ്രോബയോട്ടിക് ഭക്ഷണങ്ങൾ

ആന്‍റിബയോട്ടിക് മരുന്നുകള്‍ നശിപ്പിക്കുന്ന നല്ല ബാക്ടീരിയകളാണ് പ്രോബയോട്ടിക്കുകള്‍. ഇഡലി, ദോശ, അച്ചാര്‍, പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഈ സമയം കഴിക്കുന്നത് കുടലില്‍ നല്ല ബാക്ടീരിയ വളരാന്‍ സഹായിക്കും.

കളര്‍ഫുള്‍ പച്ചക്കറികള്‍

കളര്‍ഫുള്‍ ആയ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ കഴിക്കുന്നത് വ്യത്യസ്ത ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇത്തരം പച്ചക്കറികളില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*