
കോട്ടയം: വിദേശ മലയാളിയെ കോട്ടയത്ത് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാകത്താനം സ്വദേശിയായ ജിബു പുന്നൂസ് (49) ആണ് അണ്ണാൻ കുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഒരു മാസമായി ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.
ഒരു വർഷം മുൻപാണ് ഫ്ലാറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം ഫ്ലാറ്റിന് വെളിയിൽ ജിബുവിനെ കാണാതിരുന്നതിനെ ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ആണ് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
അയർലൻഡിലെ ഡബ്ലിനിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: സാറ, ജുവാൻ. വാകത്താനം പുല്ലുകാട്ടുപടി നടപ്പുറത്ത് പരേതനായ എൻ. സി. പുന്നൂസ് – ആനിയമ്മ പുന്നൂസ് (റിട്ട. അധ്യാപിക, എംടി സെമിനാരി സ്കൂൾ, കോട്ടയം) ദമ്പതികളുടെ മകനാണ്.
സഹോദരി: ജിനു പുന്നൂസ് (ഡപ്യൂട്ടി കലക്ടർ, കോട്ടയം). സഹോദരി ഭർത്താവ്: ജോൺ വർഗീസ് തിരുവല്ല, റിട്ട. തഹസീൽദാർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
Be the first to comment