ആര്‍എസ്എസ് വേഷത്തില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ്

എറണാകുളം പള്ളിക്കരയിലെ വിജയദശമി മഹോത്സവത്തില്‍ ആര്‍എസ്എസ് ഗണവേഷത്തില്‍ പങ്കെടുത്ത് മുന്‍ ഡിജിപി ജേക്കബ് തോമസ്. ആര്‍എസ്എസില്‍ ജേക്കബ് തോമസ് സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഗണവേഷത്തില്‍ മുന്‍ ഡിജിപി എത്തിയിരിക്കുന്നത്.

കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്രനിര്‍മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. വ്യക്തികള്‍ ശക്തിയാര്‍ജിക്കുമ്പോള്‍ രാഷ്ട്രം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് വേദികളില്‍ നേരത്തെയും ജേക്കബ് തോമസ് പങ്കെടുത്തിരുന്നു. നേരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറിക്കൊണ്ടാണ് ഗണവേഷത്തില്‍ എത്തിയിരിക്കുന്നത്. മുന്‍ ഡിജിപിമാരായ ടിപി സെന്‍കുമാര്‍, ആര്‍ ശ്രീലേഖ അടക്കമുള്ളവര്‍ സമാന നിലപാട് പ്രഖ്യാപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*