മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രഘുചന്ദ്രബാല്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ആര്‍ രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ആയിരുന്നു അന്ത്യം.

1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രി ആയിരുന്നു. 1980ല്‍ കോവളത്തുനിന്നും 1991ല്‍ പാറശാലയില്‍നിന്നും നിയമസഭയില്‍ എത്തി. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മന്ത്രിയായിരിക്കെയായിരുന്നു വിവാഹം. നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ഗാനങ്ങള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്.

ചെയര്‍കാര്‍ 1095, എക്‌സി.കാര്‍ 2,289 രൂപ; എറണാകുളം- ബംഗളൂരു വന്ദേഭാരത് ഇന്നുമുതല്‍ ട്രാക്കിലേക്ക്, പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും

എക്സൈസ് മന്ത്രി ആയിരിക്കെ ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ തേടി കാടുകയറി പരിശോധനകള്‍ നടത്തിയതു വലിയ വാര്‍ത്തയായിരുന്നു. ഭാര്യ സി എം ഓമന. മക്കള്‍: ആര്‍ പ്രപഞ്ച് ഐഎഎസ്, ആര്‍ വിവേക്

Be the first to comment

Leave a Reply

Your email address will not be published.


*