മുന്‍ എംഎല്‍എ ബാബു എം പാലിശേരി അന്തരിച്ചു

തൃശൂര്‍: കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശേരി (67)അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായിട്ടുണ്ടായിരുന്നത്.

ഞരമ്പുകളെ ബാധിക്കുന്ന പാര്‍ക്കിന്‍സന്‍സ് രോഗമുണ്ടായിരുന്നു. പിന്നീട് ചെറിയ കോമ സ്‌റ്റേജിലേയ്ക്ക് മാറുകയും വീട്ടില്‍ തന്നെ ശുശ്രൂഷയില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. 2005, 2010 എന്നീ കാലഘട്ടങ്ങളില്‍ കുന്നംകുളത്ത് ഇടതുപക്ഷത്തിന്റെ എംഎല്‍എ ആയിരുന്നു.സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബാബു എം പാലിശേരി മികച്ച പ്രാസംഗികന്‍ കൂടിയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*