
അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മൂന്നാം വാർഡ് മെമ്പറുമായ സജി തടത്തിൽ തൽസ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്ന് സജി തടത്തിൽ പറഞ്ഞു.
അതിരമ്പുഴ സഹകരണ ബാങ്ക് ബോർഡ് മെമ്പർ കൂടിയായ സജി തടത്തിൽ മുൻ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് 16, എൽ ഡി എഫ് 4, മറ്റുള്ളവർ 2 എന്നിങ്ങനെയാണ് കക്ഷിനില. സജി തടത്തിൽ രാജി വെച്ചതിനെ തുടർന്ന് ഒരു സീറ്റ് കുറഞ്ഞാലും പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.
Be the first to comment