അയ്യപ്പ സംഗമത്തിന് ചെലവഴിച്ചത് മൂന്നു കോടി മാത്രം, മുഴുവന്‍ തുകയും സ്പോണ്‍സര്‍ഷിപ്പ്, തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്ന് പി എസ് പ്രശാന്ത്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടനച്ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാന്‍ ശ്രമിക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്. അയ്യപ്പ സംഗമത്തിന്റെ സംഘടനത്തിനായി ഇത് വരെ ചെലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്. ഈ മൂന്ന് കോടി രൂപയും പൂര്‍ണ്ണമായും സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയതാണെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ഒരു കോടി രൂപ കൂടി സ്‌പോണ്‍സര്‍ഷിപ്പായി വന്നിട്ടുണ്ട്. ‘മതപരമായ സമ്മേളനങ്ങള്‍ പ്രഭാഷണങ്ങള്‍ ‘എന്ന ഹെഡില്‍ നിന്ന് 3 കോടി രൂപ സംഘാടനത്തിന് വേണ്ടി അഡ്വാന്‍സായി എടുത്തിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17 – 10 -25 ല്‍ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോര്‍ഡില്‍ നിന്നും ചെലവഴിച്ചിട്ടില്ല.

ആകെ ചെലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ 4-11-2025 ല്‍ കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും GST യും എന്നാണ്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തില്‍ നല്‍കി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. പ്രശാന്ത് കുറിപ്പില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും പ്രശാന്ത് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*