മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസ്സായിരുന്നു. ലാത്തൂരിലെ വസതിയിൽ രാവിലെ 6:30 ഓടെയാണ് അന്ത്യം. വാർത്തക്യ സഹ്യമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പഞ്ചാബ് ഗവർണർ ആയും, കേന്ദ്ര പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.മഹാരാഷ്ട്ര ലാത്തൂരിലെ വസതിയിൽ രാവിലെ 6:30 ഓടെയായിരുന്നു അന്ത്യം.
2004ൽ ശിവരാജ് പട്ടീൽ ആഭ്യന്തരമന്ത്രിയായി. എന്നാൽ, നാല് വർഷത്തിനുള്ളിൽ രാജിവെച്ചു. മുംബൈ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാജി വെച്ചത്. പിന്നീട് പഞ്ചാബ് ഗവർണർ, ഛണ്ഡിഗഡിൽ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ പദവികൾ വഹിക്കുകയും ചെയ്തു.
1980ൽ പാർലമെന്റിൽ എത്തിയ ശേഷം ശിവരാജ് പാട്ടീൽ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുകയും ചെയ്തു. ആദ്യം ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലും പിന്നീട് രാജീവ്ഗാന്ധിയുടെ മന്ത്രിസഭയിലും അംഗമായിരുന്നു. നെഹ്റു, ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 1991ൽ സ്പീക്കറായിരിക്കുമ്പോഴാണ് ലാത്തൂരിൽ ഭൂകമ്പം ഉണ്ടാകുന്നത്. അപ്പോൾ ദുരന്തമുഖത്ത് നേരിട്ടെത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു.



Be the first to comment