
തിരുവനന്തപുരം മ്യൂസിയത്തിൽ നിന്നും ചാടി പോയ ഹനുമാൻ കുരങ്ങിനെ മൃഗശാലയിൽ നിന്നു തന്നെ കണ്ടെത്തി. കാട്ടുപോത്തിൻ്റെ കൂടിന് സമീപമുള്ള മരത്തിൽ നിന്നാണ് കുരങ്ങിനെ ജീവനക്കാർ കണ്ടെത്തിയത്. തിരുപ്പതിയിൽ നിന്നുമാണ് 2 കുരങ്ങുകളെ കഴിഞ്ഞ ആഴ്ച്ച മൃഗശാലയിലെത്തിച്ചത്.
മൂന്നു വയസുള്ള പെൺകുരങ്ങിനെ സന്ദർശകർക്ക് കാണാനായി ചൊവ്വാഴ്ച്ച വൈകിട്ട് തുറന്ന കൂട്ടിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കുരങ്ങ് ചാടി പോയത്. വ്യാഴാഴ്ച്ചയാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ കുരങ്ങിനെ സന്ദർശകർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് മാറ്റുന്നത്. ഇതിനു മുന്നോടിയായാണ് കുരങ്ങിനെ പുറത്തെത്തിച്ചത്.
മരത്തിൽ നിന്നും കുരങ്ങിനെ മയക്കു വെടിവെച്ച് പിടിക്കാൻ നീക്കമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
Be the first to comment