കടം നൽകിയ പണം തിരികെ ചോദിച്ച 70 കാരനെതിരെ 33 കാരിയുടെ ക്വട്ടേഷൻ. മൂന്നംഗ സംഘം എഴുപതുകാരന്റെ തലയടിച്ചു പൊട്ടിച്ചു, തിരുവനന്തപുരത്ത് യുവതിയടക്കം നാലുപേർ പിടിയിലായി. സോമരാജാണ് ആക്രമണത്തിന് ഇരയായത്. തിരുമല തൃക്കണ്ണാപുരത്താണ് സംഭവം. വീട്ടിൽ കയറി ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. പാർവതി, ഫസൽ, ആദിൽ, സുഹൈൽ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോമരാജിന്റെ മൂക്കിലും തലയ്ക്ക് പിന്നിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സോമരാജിന്റെ ഇരുനില വീടിന് മുകളിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു പാർവതി. സോമരാജ് പാർവതിയ്ക്ക് മൂന്ന് ലക്ഷം രൂപ കടമായി നൽകിയിരുന്നു. ഇത് പലപ്പോഴായി തിരികെ ചോദിച്ചിരുന്നു. പണം തിരികെ നൽകാൻ തയാറായില്ലെങ്കിൽ വീട് വിട്ട് പോകണമെന്ന് സോമരാജ് ആവശ്യപ്പെട്ടിരുന്നു.
പണം തിരികെ ചോദിച്ചതോടെയാണ് പാർവതി ക്വട്ടേഷൻ നൽകിയത്. 50,000 രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. പൂജപ്പുര പോലീസ് ആണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ ആളിൽ ഫസൽ പാവർവതിക്ക് ഒപ്പം ജോലി ചെയ്യുന്നയാളാണ്.



Be the first to comment