സീറോ മലബാര്‍ സഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങള്‍ പുനരുദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളര്‍ത്തിയെ ടുക്കുന്നതിലും അതുല്യമായ സംഭാവനകള്‍ നല്കാന് ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അവാര്‍ഡ് നല്‍കിക്കൊണ്ട് പറഞ്ഞു. തലശേരി അതിരൂപതാംഗവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ ദീര്‍ഘകാലം ആരാധനക്രമ പ്രഫസറുമായിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ‘പൗരസ്ത്യരത്നം’ അവാര്‍ഡ്.
സീറോ മലബാര്‍ ആരാധനക്രമ കമ്മീഷന് ചെയര്മാന് മാര്‍ തോമസ് ഇലവനാല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. ജിഫി മേക്കാട്ടുകുളം എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണ്ണയകമ്മിറ്റി അംഗങ്ങള്‍.
പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയില്‍ ഏതെങ്കിലും തലത്തില്‍ സംഭാവനകള്‍ നല്കിയവരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. സഭയുടെ തനതായ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കുന്നതിലും കാത്തൂസൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയില്‍ അവബോധം വളര്‍ത്തുന്നതിലും അമൂല്യമായ സംഭാവനകള്‍ നല്കാന് ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് സാധിച്ചുവെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കറുകുറ്റി ക്രൈസ്റ്റ് ദ കിംഗ് സിഎംഐ ആശ്രമത്തില്‍ നടന്ന പൊതുസമ്മേളത്തില്വച്ചു വര്‍ഗീസ് പാത്തികുളങ്ങര അച്ചന് സമ്മാനിച്ചു. മാര്‍ തോമസ് ഇലവനാല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. ബിജു വടക്കേല്‍ സി.എം.ഐ, ഫാ. ബെന്നി നല്ക്കര സിഎംഐ, ഫാ. ജെയ്സണ്‍ ചിറേപ്പടിക്കല്‍ സിഎംഐ എന്നിവര്‍ പ്രസംഗിച്ചു.
സീറോ – മലബാർ സഭ പിളർപ്പിലേക്ക്. കടുത്ത നടപടിക്ക് അനുവാദം നൽകി സീറോ – മലബാർ സഭാ സിനഡ്. എറണാകുളം – അങ്കമാലി അതിരൂപത അംഗങ്ങളായ ഒരു സംഘം മെത്രാന്മാരുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് അനുവാദം നൽകിയത്. അതേസമയം, മഹറോൻ ശിക്ഷ ഒഴിവാക്കണമെന്ന് കാണിച്ച് ഒരുകൂട്ടം മെത്രാന്മാർ വിയോജനകുറിപ്പുമായി […]
കൊച്ചി: പുതിയ ഇഎസ്എ വിജ്ഞാപനത്തില്‍ ജനവാസ മേഖലകളും കൃഷി സ്ഥലങ്ങളും ഉള്‍പ്പെടുന്ന വില്ലേജുകളെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും, മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന് ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8 ഞായര്‍ ജാഗ്രതാ ദിനമായി […]
കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭാ നേതൃത്വത്തിന് വിമത വൈദികരുടെ മുന്നറിയിപ്പ്. വൈദികര്‍ക്കെതിരെ നടപടി വന്നാല്‍ എറണാകുളം- അങ്കമാലി അതിരൂപത സ്വതന്ത്ര സഭയാക്കുമെന്നാണ് വിമതപക്ഷം പറയുന്നത്. മുന്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍പ്പാപ്പയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പ്രതികരിച്ചു. കുര്‍ബാന തര്‍ക്കം രൂക്ഷമായ എറണാകുളം- അങ്കമാലി […]
Be the first to comment