വരുന്നൂ…സര്‍ക്കാരിൻ്റെ ഓണക്കിറ്റ്, വെളിച്ചെണ്ണ ഉള്‍പ്പടെ 15 ഇനങ്ങള്‍ സൗജന്യം

തിരുവനന്തപുരം: സംസ്ഥാനത്ത് 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഓണഘാഷോവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ആറ് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി കിറ്റ് നല്‍കാൻ ധാരണയായത്. 15 ഇനം സാധനങ്ങൾ അടങ്ങിയ സൗജന്യ കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. നീല കാർഡുകൾക്ക് 10 കിലോയും വെള്ള കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കിൽ നൽകും.

ആകെ 53 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കിൽ നൽകും. നിലവിൽ 29 രൂപയ്‌ക്ക് നൽകുന്ന അരിയാണിത്. സംസ്ഥാനത്ത് വില കുതിച്ചുയരുന്ന വെളിച്ചെണ്ണയും സൗജന്യമായി കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തവണത്തെ കിറ്റിൽ എന്തെല്ലാം?

  1. 500 ML വെളിച്ചെണ്ണ
  2. 500 ഗ്രാം പഞ്ചസാര
  3. ചെറുപയർ പരിപ്പ്
  4. സേമിയ പായസം മിക്സ്
  5. മിൽമ നെയ്യ്
  6. കശുവണ്ടി പരിപ്പ്
  7. സാമ്പാർ പൊടി
  8. മുളകുപൊടി
  9. മഞ്ഞപ്പൊടി
  10. മല്ലിപ്പൊടി
  11. തേയില
  12. ചെറുപയർ
  13. തുവരപ്പരിപ്പ്
  14. ഉപ്പ്
  15. തുണി സഞ്ചി

അർഹരായ മുഴുവൻ കുടുംബങ്ങൾക്കും കിറ്റുകൾ ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കാൻ സർക്കാർ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതേസമയം, വിലക്കുറവില്‍ സംസ്ഥാന വ്യാപകമായി ഇത്തവണയും സപ്ലൈകോ ഓണച്ചന്ത നടത്തും. വിവിധ ഇനം സബ്‌സിഡി സാധനങ്ങൾക്കു പുറമെ ശബരി ഉത്‌പന്നങ്ങൾ, മറ്റ് എഫ്.എം.സി.ജി. ഉല്‌പന്നങ്ങൾ, മിൽമ ഉത്‌പന്നങ്ങൾ, കൈത്തറി ഉത്‌പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50% വരെ വിലക്കുറവിൽ വില്‍പന നടത്തും. ഇതിനു പുറമെ പ്രമുഖ ബ്രാൻ്റുകളുടെ നിരവധി നിത്യോപയോഗ സാധനങ്ങൾക്കും വൻ വിലക്കുറവില്‍ നല്‍കും.

Be the first to comment

Leave a Reply

Your email address will not be published.


*