
നിലമ്പൂരിൽ വികസനം മുൻ നിർത്തി പ്രചരണം നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ. എൽ ഡി എഫ് ഉജ്ജ്വല വിജയം നേടും. സംസ്ഥാനത്ത് മഴക്കാലത്ത് റേഷൻ വിതരണത്തിൽ പ്രതിസന്ധി ഉണ്ടാവില്ല. സഞ്ചരിക്കുന്ന റേഷൻ സംവിധാനം നടപ്പിലാക്കിയ ഏക സംസ്ഥാനമാണ് കേരളം.
ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി റേഷൻ എല്ലാ മേഖലയിലും എത്തിയെന്ന് ഉറപ്പ് വരുത്തും.യു ഡി എഫ് ദേശീയ പാതയും, വന്യമൃഗ ശല്യവും പ്രചരണ ആയുധമാക്കുന്നെന്ന ചോദ്യത്തിന് ഞങ്ങൾ മനുഷ്യരെ പ്രതിനിധീകരിക്കുന്നെന്ന് മന്ത്രി മറുപടി നൽകി.
നിലമ്പൂർ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇടതു പക്ഷത്തിന് സ്ഥാനാർത്ഥിയെ കിട്ടാതെ അലയേണ്ട കാര്യമില്ല. അൻവർ യു ഡി എഫിന്റെ കാര്യങ്ങൾ നോക്കിയാൽ മതി. ബിജെപി ഇടതുപക്ഷത്തിന് അനുകൂലമായ സമീപനം സ്വീകരിക്കില്ല. ബിജെപി കേരളത്തിൽ യുഡിഎഫിനെ സഹായിച്ച ചരിത്രമുണ്ടെന്നും മന്ത്രി പറഞ്ഞു.
Be the first to comment