ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമാണ് രാഹുൽ മാങ്കൂട്ടത്തിൽ; മന്ത്രി ജി ആർ അനിൽ

ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് മന്ത്രി ജി ആർ അനിൽ. മറ്റുള്ളവർ നടപടി എടുക്കുന്നത് നോക്കി ആകരുത് ഒരാൾക്കെതിരെ നടപടി എടുക്കേണ്ടത്. മുകേഷ് വിഷയത്തിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നത്. മുകേഷിനെ കാട്ടി പ്രതിരോധിക്കാനാണ് ശ്രമമെങ്കിൽ സണ്ണി ജോസഫ് രാഹുലിനെ പൂമാല ഇട്ട് സ്വീകരിക്കട്ടെയെന്നും മന്ത്രി ജി ആർ അനിൽ വിമർശിച്ചു.

PM ശ്രീ പദ്ധതിയിൽ ബ്രീട്ടാസ് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ആളാല്ല. ബി ജെ പി മന്ത്രിയാണ് പറഞ്ഞത്. പി എം ശ്രീ അടഞ്ഞ അദ്ധ്യായമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം പി എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുതത്തി.

അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു.

എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമ്മേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*