പിണറായിക്ക് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത പ്രചരിപ്പിക്കുന്നു; തനിക്കെതിരെ ഗുരുതര സൈബർ ആക്രമണം നടക്കുന്നെന്ന് ജി സുധാകരൻ

തനിക്കെതിരെ സൈബർ ആക്രമണം തുടരുന്നുവെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. മുഖ്യമന്ത്രിയ്ക്ക് താൻ അയച്ച കവിത എന്ന പേരിൽ ഒന്ന് പ്രചരിക്കുന്നു. തന്റെ പേരിൽ ക്രിമിനൽ സ്വഭാവമുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു. തന്നെ മനപ്പൂർവ്വം അപമാനിക്കുകയാണ്. ഗുരുതര സൈബർ കുറ്റമെന്നും, സൈബർ പോലീസ് ശ്രദ്ധിക്കണമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

കോഴിക്കോടുള്ള ഒരു സുഹൃത്താണ് അവരുടെ ഗ്രൂപ്പില്‍ കവിത വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി. ‘എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്’ എന്നും സുധാകരന്‍ പറഞ്ഞു.

ജി.സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

മുന്നറിയിപ്പ്:
ജാഗ്രത !
‘സ. പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു’ എന്നു പറഞ്ഞ് ഇപ്പോൾ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാൻ അവരുടെ ഗ്രൂപ്പിൽ വന്നതായി അയച്ചുതന്നു.
കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂർവ്വം എന്നെ അപമാനിക്കാൻ വേണ്ടിയാണ്.
സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം. ഗുരുതരമായ സൈബർ കുറ്റമാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*