‘ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല’ ; മത്സരിക്കുമെന്ന് ആരെയും അറിയിച്ചിട്ടില്ല, നിലപാട് വ്യക്തമാക്കി ജി സുധാകരൻ

തന്നെ പറ്റി തെറ്റായ വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്നതെന്ന് സിപിഐഎം മുതിർന്ന നേതാവ് ജി സുധാകരൻ. യുഡിഎഫ് സ്ഥാനാർഥിയാകുമെന്നോ അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന കാര്യമോ ആരോടും പറഞ്ഞിട്ടില്ല. ആരും നിർബന്ധിച്ചിട്ടല്ല. താൻ പാർട്ടിയിൽ ചേർന്നത് പാർട്ടി പരിപാടിയും പ്രത്യേയശാസ്ത്രവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിയ്ക്ക് വേണ്ടി ജീവിച്ചയാളാണ് താൻ, അതുകൊണ്ടുതന്നെ പാർട്ടിയ്‌ക്കെതിരെ ഒന്നും പറയാനില്ലെന്നും ഒരു പാർട്ടിയിലും ചേരാനില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി.

മെമ്പർഷിപ്പ് പുതുക്കാത്ത വാർത്ത ചോർത്തി നൽകിയത് ജില്ലാ കമ്മിറ്റി അംഗമാണ്. ആരെയും ഇതുവരെ വ്യക്തിഹത്യ നടത്തിയിട്ടില്ല. വ്യക്തിഹത്യ കൊണ്ട് ആരും രക്ഷപെട്ടിട്ടില്ല. ‘സുധാകുരൻ’ എന്ന് വിളിച്ച് എന്നെ അധിക്ഷേപിച്ചു. എന്റെ അച്ഛന് വിളിച്ചു. പാർട്ടി ലോക്കൽ കമ്മറ്റി അംഗമാണ് അധിക്ഷേപിച്ച ആൾ. കുന്തവും കൊടച്ചക്രവും വിമർശനമല്ല ഭരണഘടനയെ ബഹുമാനിക്കണം.

എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നു. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം മാധ്യമങ്ങളോട് വിശദീകരിച്ച ജി സുധാകരൻ ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും കൂട്ടിച്ചേർത്തു. രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആയുധം.നേതാക്കൾ ആത്മപരിശോധന നടത്തണം. രാഷ്ട്രീയ വിമർശനം അല്ലാതെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചാൽ മാന്യമായ ഭാഷയിൽ തിരിച്ചടിക്കുമെന്നും ജി സുധാകരൻ മുന്നറിയിപ്പ് നൽകി.

 

 

Be the first to comment

Leave a Reply

Your email address will not be published.


*