അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് കൂടി ഉറപ്പായതോടെ കളം പിടിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ജി സുധാകരന്. സമുദായ നേതാക്കളെ കൂടെക്കൂട്ടാന്‍ ഗൃഹസന്ദര്‍ശനവുമായാണ് ജി സുധാകരന് കളത്തിലിറങ്ങിയിരിക്കുന്നത്. ജി സുധാകരന് രാവിലെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ശേഷം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് അദ്ദേഹം തിരിച്ചു. ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ട നടത്തിയേക്കുമെന്നാണ് വരുന്ന സൂചനകള്‍. ജി സുധാകരന് വോട്ടുറപ്പിക്കാന്‍ സജീവ നീക്കങ്ങള്‍ നടത്തിത്തുടങ്ങിയതോടെ അമ്പലപ്പുഴയില്‍ എച്ച് സലാം- ജി സുധാകരന് അഭിമാനപ്പോരാട്ടം നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
ജി സുധാകരന് യുഡിഎഫ് പിന്തുണ നല്കുന്നതില് ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. സുധാകരന് കോണ്‍ഗ്രസിന് മുന്നില്‍ ഉപാധികള്‍ ഒന്നും വെച്ചിട്ടില്ല. മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ല. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന് പ്രഖ്യാപിച്ചിരുന്നു.
കെ സി വേണുഗോപാലുമായി ജി സുധാകരന് ചര്‍ച്ച നടത്തിയതായാണ് വിവരം. ജി സുധാകരന് നിലപാട് വ്യക്തമാക്കിയ ശേഷം പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എച്ച് സലാമാണ് അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എച്ച് സലാമിനെ തോല്‍പ്പിക്കണമെന്ന ഒറ്റ അജണ്ടയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.



Be the first to comment