എസ്എൻഡിപി-എൻഎസ്എസ് ഐക്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എന്ന വാർത്തകൾ ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

എസ്എൻഡിപി-എൻഎസ്എസ് ഐക്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എന്ന വാർത്തകൾ ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. 89 വയസ്സുള്ള വെള്ളാപ്പള്ളിയെ വിമർശിച്ചതിനാണ് പ്രതികരിച്ചത്. ഇപ്പോഴത്തെ ചർച്ച ഐക്യത്തെ കുറിച്ചാണ്. ഐക്യത്തിന് ഒരു രാഷ്ട്രീയ നേതാവിന്റെയും ഒത്താശ വേണ്ടെന്നും ജി സുകുമാരൻനായർ പ്രസ്താവനയിൽ വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശനെ വളരെ മോശമായി ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഏത് രാഷ്ട്രീയ നേതാവാണെങ്കിലും അവർക്കത് ഭൂഷണമല്ലെന്നാണ് പറഞ്ഞത്. എസ്എൻഡിപിയും എൻഎസ്എസും ഒരുമിക്കാൻ അവർ വിചാരിച്ചാൽ മതി. ഇതിനൊരു രാഷ്ട്രീയ നേതാവിനെയും ഒത്താശ വേണ്ട. എൻഎസ്എസ് ജനറൽ സെക്രട്ടറി വാർത്ത കുറിപ്പിലാണ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം സമുദായ സംഘടന നേതാക്കൾക്കെതിരെ താൻ മോശമായി പറയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി. താനൊരു സമുദായത്തെയും തള്ളി പറഞ്ഞിട്ടില്ല. പോകുന്നത് തിണ്ണ നിരങ്ങലെന്ന് അവർ കരുതുന്നുണ്ടെങ്കിൽ പോകാതിരിക്കാമെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ നിലപാട് കോൺഗ്രസിന് നഷ്ടമുണ്ടാക്കില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരായ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും കടന്നാക്രമണത്തിൽ കരുതലോടെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. സമുദായസംഘടനകളെ തള്ളാതെയും പ്രതിപക്ഷനേതാവിനെ പിന്തുണച്ചുമാണ് നേതാക്കൾ രംഗത്ത് വന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*