എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം കാലഘട്ടത്തിന്റെ ആവശ്യം; തുഷാർ വെള്ളാപ്പള്ളി വന്നാൽ മകനെ പോലെ സ്വീകരിക്കും’: ജി സുകുമാരൻ നായർ

എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജി സുകുമാരൻ നായർ. എസ്എൻഡിപിയുടെ നിലപാടിനോട് എൻഎസ്എസ് യോജിക്കുന്നു. SNDP പ്രതിനിധിക്ക് പെരുന്നയിലേക്ക് സ്വാഗതം. SNDPയും NSSഉം പ്രബല സമുദായങ്ങളാണ്. എൻഎസ്എസിന് ഇലക്ഷൻ ഒരു പ്രശ്നമല്ല. തിരഞ്ഞെടുപ്പിൽ സമദൂരമാണ് നിലപാട്. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള വിയോജിപ്പാണ്. അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് സമദൂരമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

എൻഎസ്എസിന് വിഡി സതീശനെ ഉയർത്തി കാണിക്കേണ്ട ആവശ്യമില്ല. ഇത് എൻ.എസ്.എസ്-എസ്.എൻ.ഡി.പിയു0 തമ്മിലുള്ള വിഷയമാണ്. സതീശൻ വലിയ ഉമ്മാക്കി ഒന്നുമല്ല. കോൺഗ്രസുകാർ പറഞ്ഞു പെരുപ്പിക്കുന്നതാണ്. ലീഗിന് എത്ര സീറ്റ് വേണമെങ്കിലും കൊടുത്തോട്ടെ ഞങ്ങൾക്ക് പ്രശ്നമില്ല. ഞങ്ങൾക്കൊരു മന്ത്രിയും വേണ്ട. ഒരു പാർലമെൻററി മോഹവും ഞങ്ങൾക്കാർക്കും ഇല്ല. ഞങ്ങൾക്ക് അർഹതപ്പെട്ടത് മാത്രമാണ് ചോദിച്ചിട്ടുള്ളതെന്നും സുകുമാരൻ നായർ പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളി വന്നാൽ മകനെ പോലെയോ സഹോദരനെ പോലെ സ്വീകരിക്കും. എസ്എൻഡിപി നേതാക്കൾ വന്നതിനുശേഷം ഡയറക്ടർ ബോർഡ് യോഗം വിളിച്ചു ചേർക്കും. തുഷാറിനെ കാണുന്നത് രാഷ്ട്രീയ നേതാവായിട്ടല്ല. രാഷ്ട്രീയത്തിൽ ഇപ്പോഴും സമദൂരം തന്നെയാണ് നിലപാടെന്നും സജി ചെറിയാൻ പറഞ്ഞതിന് മറുപടി പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന സഭകളുടെ നിലപാടിലും അദ്ദേഹം പ്രതികരിച്ചു. തർക്കമുള്ള വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യണമെന്ന് എൻ.എസ്.എസ് നേരത്തേ ആവശ്യപ്പെട്ടിട്ടുള്ളതാണ്. നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ സ്ഥിതിവിശേഷമല്ല ഇപ്പോഴുള്ളത്. അതിന് ശേഷം വെള്ളം ധാരാളം ഒഴുകിപ്പോയി.

ശബരിമല സ്വർണക്കൊള്ളയടക്കം ചർച്ച ചെയ്യപ്പെടും എന്നാണ് കരുതുന്നത്. ഭരണ തുടർച്ച ഉണ്ടാകുമോ എന്നത് NSS ന്റെ വിഷയമല്ല. ആര് ഭരിക്കാൻ വന്നാലും എൻ.എസ്.എസ്ന് പറയാനുള്ളത് പറയും. ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഐക്യം സി പി എമ്മിന് വേണ്ടി എന്ന് പറയുന്നത് തെറ്റ്. വി എൻ വാസവൻ വിളിച്ചത് പരിചയം ഉള്ളത് കൊണ്ടെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*