ദിലീപിനെ കുടുക്കിയതാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു; കുടുംബം അനുഭവിച്ച ട്രോമ ചിന്തിക്കാനാകില്ല: സുരേഷ് കുമാര്‍

ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ദിലീപിനെ രാവിലെ വിളിച്ചിരുന്നുവെന്നും അപ്പോള്‍ അനുകൂലമായ വിധി വരുമെന്ന് താന്‍ പറയുമെന്നും സുരേഷ് കുമാര്‍ പറയുന്നു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം.

”ദിലീപിനെ കുറ്റവിമുക്തനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. രാവിലെ ദിലീപിനെ വിളിച്ചിരുന്നു. അനുകൂലമായ വിധി വരുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എല്ലാവരും ടെന്‍ഷനിലായിരുന്നു. സത്യം വിജയിച്ചു. സത്യമേവ ജയതേ. വിഷ്ണുലോകം സിനിമയില്‍ അസിസ്റ്റന്റ് ഡയറ്കടറായി വന്നത് മുതല്‍ ദിലീപിനെ അറിയാം. ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് അറിയാം. അത്തരത്തിലുള്ളൊരു മാനസികാവസ്ഥയുള്ള ആളല്ല ദിലീപ്” എന്നാണ് സുരേഷ് കുമാര്‍ പറയുന്നു.

വിധി സ്വാഗതം ചെയ്യുന്നു. കുറ്റ ചെയ്ത എല്ലാവരേയും ശിക്ഷിച്ചു. ഗുഢാലോചന നടത്തി കള്ളക്കേസുണ്ടാക്കി ഫ്രെയിം ചെയ്യാന്‍ ശ്രമിച്ചവരെ വെറുതെ വിട്ടു. ഇത് ഗംഭീര വിധിയാണെന്നും സുരേഷ് കുമാര്‍ പറയുന്നു. ദിലീപിനെ ആലുവ സബ് ജയിലില്‍ കാണാന്‍ പോയപ്പോള്‍ അദ്ദേഹത്തെ ഫ്രെയിം ചെയ്തതാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞിരുന്നു. പൊലീസിലെ ചിലരും സിനിമയിലെ ചിലരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണിത്. എല്ലാം ചീറ്റിപ്പോയെന്നും സുരേഷ് കുമാര്‍ പറയുന്നു.

എട്ട് കൊല്ലം ദിലീപിന്റെ കുടുംബം അനുഭവിച്ച ട്രോമ ചിന്തിക്കാന്‍ പോലും പറ്റാത്തത്. ആ കുട്ടികള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിച്ചു. ആ കുടുംബവുമായി വളരെ അടുത്തു നില്‍ക്കുന്ന വ്യക്തിയാണ് ഞാന്‍. കുട്ടികള്‍ മദ്രാസില്‍ നിന്നാണ് പഠിച്ചതെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം, സജി ചെറിയാന്‍ പറഞ്ഞതുപോലെ സിനിമാ രംഗം മുഴുവന്‍ അതിജീവിതയ്‌ക്കൊപ്പമാണ്. അവര്‍ക്ക് നീതി കിട്ടി. ഒരാളെ കുടുക്കി അയാളെ ശിക്ഷിച്ചല്ല നീതി ലഭിക്കേണ്ടതെന്നും സുരേഷ് കുമാര്‍ പറയുന്നുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*