ഗാസയിലെ സമാധാന ഉടമ്പടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. നെതന്യാഹുവിനെ മോദി ഫോണില്‍ വിളിച്ചു. സമാധാന പദ്ധതി ചരിത്രപരമാണെന്നും ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്കുന്ന കരാറിനെ സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. ബന്ദി മോചനവും മികച്ച തീരുമാനമെന്നും നരേന്ദ്രമോദി പറഞ്ഞു. എക്സിലൂടെയാണ് പ്രധാനമന്ത്രി ഇരുനേതാക്കളുമായും സംസാരിച്ച വിവരം അറിയിച്ചത്. ലോകത്തിന്റെ ഏത് ഭാഗത്തും ഏത് രൂപത്തിലുമുളള തീവ്രവാദം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം പ്രാബല്യത്തില്‍ വന്നിരുന്നു. പലസ്തീന് പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഹമാസും ഇസ്രയേലും സമാധാന കരാര്‍ അംഗീകരിച്ചു. ഇസ്രയേലി ബന്ദികളെ തിങ്കളാഴ്ച്ചയോടെ മോചിപ്പിക്കുമെന്നും ഇരുപത്തിനാല് മണിക്കൂറിനുളളില്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുമെന്നുമാണ് വിവരം. കരാറിലെ നിര്‍ദേശങ്ങളുടെ ആദ്യ ഘട്ടമാണ് പ്രാബല്യത്തിലായത്. ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് അറിയിച്ചത്. തന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഇരുകൂട്ടരും അംഗീകരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘ഇസ്രയേലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ ഒപ്പിട്ടതായി ഞാന്‍ അഭിമാനത്തോടെ അറിയിക്കുന്നു. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും. ഇസ്രയേല്‍ അവരുടെ സേനയെ പിന്‍വലിക്കും. എല്ലാ കക്ഷികളെയും നീതിപൂര്‍വം പരിഗണിക്കും. അറബ്, മുസ്ലിം സമൂഹത്തിനും ഇസ്രയേലിനും അമേരിക്കയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും ഇത് നല്ലൊരു ദിവസമാണ്. ചരിത്രപരവും അഭൂതപൂര്‍വമായ ഈ നിമിഷത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ച മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും തുര്‍ക്കിക്കും ഞങ്ങള്‍ നന്ദി പറയുന്നു’ എന്നാണ് ട്രംപ് പറഞ്ഞത്.
കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചതായി ഹമാസും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചിരുന്നു. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, ട്രംപ് എന്നിവര്‍ക്ക് നന്ദി പറയുന്നതായി ഹമാസ് അറിയിച്ചു. ഇസ്രയേല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് ട്രംപ് അടക്കമുള്ളവര്‍ ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഇത് ഇസ്രയേലിന് ഒരു മഹത്തായ ദിവസമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കരാറിന് അംഗീകാരം നല്‍കുന്നതിന് നാളെ സര്‍ക്കാരിനെ വിളിച്ച് ചേര്‍ക്കുമെന്നും എല്ലാ ബന്ദികളെയും തിരികെ വീട്ടിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ നാരി ശക്തിയെ വെല്ലുവിളിച്ചുകൊണ്ടാണ് പാകിസ്താനിലെ തീവ്രവാദികൾ സ്വന്തം നാശം വിതച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്കെതിരായ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷനാണ് ‘സിന്ദൂർ’ എന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ, ലോകമാത അഹില്യഭായ് മഹിളാ ശക്തികരൺ മഹാസമ്മേളനത്തിൽ സംസാരിക്കുന്നു പ്രധാനമന്ത്രി. വിള വൈവിധ്യം ഇപ്പോഴത്തെ കാലത്തെ […]
മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്സിലൂടെ ഇക്കാര്യം പങ്കുവച്ചത്. ഇന്ത്യയുടെ വികസനത്തിന് നിരവധി സംഭാവനകൾ നൽകിയ രാഷ്ട്രീയ തന്ത്രജ്ഞനാണ് അദ്വാനി എന്ന് മോദി എക്സിൽ കുറിച്ചു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് അദ്വാനിയെ ക്ഷണിക്കാതിരുന്നത് വലിയ ചർച്ചയായതിന് പിന്നാലെയാണ് ഭാരതരത്ന പുരസ്കാരം. […]
ഇന്ത്യയ്ക്ക് നേരെ അധിക തീരുവ ചുമത്തിയ യുഎസ് നീക്കത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി. ‘മൈ ഫ്രണ്ട്’ എന്നായിരുന്നു വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മോദിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ട്രംപിനെ മോദി മൈ ഫ്രണ്ട് എന്ന് അഭിസംബോധന ചെയ്തതിനെ പരിഹസിച്ചാണ് വി ശിവന്‍കുട്ടിയുടെ കുറിപ്പ്. റഷ്യയില്‍ നിന്ന […]
Be the first to comment