ഗസ്സ സമാധാനപദ്ധതി; രണ്ടാം ഘട്ട ചർച്ചയിലേക്ക് നീങ്ങാൻ ഇസ്രയേലും ഹമാസും

ഗസ്സ സമാധാനപദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാൻ ഇസ്രയേലും ഹമാസും തയാറെടുക്കുന്നു. ഈ മാസം അവസാനം പദ്ധതിയുടെ രണ്ടാം ഘട്ടത്തെപ്പറ്റി ചർച്ച ചെയ്യാൻ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിന്റെ നിരായുധീകരണവും ഗസ്സയെ സൈന്യരഹിതമാക്കലും പ്രധാനമെന്ന് നെതന്യാഹു പറഞ്ഞു. നിലവിൽ ഇസ്രയേൽ സൈന്യം പിന്മാറിയിട്ടുള്ള മഞ്ഞ വര ഗസയുടെ അതിർത്തിയായി നിശ്ചയിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു.

ഗസ്സയിൽ അന്താരാഷ്ട്ര സേന ഹമാസിന്റെ നിരായുധീകരണത്തിന് മേൽനോട്ടം വഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹമാസ് വക്താവ് ബസേം നയീം വ്യക്തമാക്കുന്നത്. ആയുധങ്ങളുടെ ഉപയോഗം മരവിപ്പിക്കുകയോ ആയുധങ്ങൾ സൂക്ഷിക്കുകയോ ചെയ്യാമെന്നും ഹമാസ്. പ്രതിരോധിക്കാനുള്ള അവകാശം ഹമാസിനുണ്ടെന്നും ആയുധങ്ങൾ ഉപേക്ഷിക്കാനുള്ള തീരുമാനം പലസ്തീൻ രാഷ്ട്രത്തിലേക്കുള്ള വഴിവയ്ക്കുന്ന പ്രക്രിയയാകണമെന്നും ഹമാസ്. അമേരിക്കയുടെ സമാധാനപദ്ധതി പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് അനുകൂലമാണെങ്കിലും നെതന്യാഹു അതിനെ എതിർത്തുവരികയാണ്. പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നത് ഹമാസിനുള്ള പാരിതോഷികമാകുമെന്നാണ് നെതന്യാഹുവിന്റെ വാദം.

Be the first to comment

Leave a Reply

Your email address will not be published.


*