സ്വന്തം പണവും ശമ്പളവും ജനങ്ങൾക്ക് നൽകുന്നു; സുരേഷ് ഗോപി സത്യസന്ധതനും ജനങ്ങളെ സഹായിക്കുന്നയാളുമെന്ന് ജോർജ് കുര്യൻ

സുരേഷ് ഗോപിയെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. സത്യസന്ധതനും ജനങ്ങളെ സഹായിക്കുന്നയാളുമാണ് സുരേഷ് ഗോപി. സ്വന്തം പണവും ശമ്പളവും ജനങ്ങൾക്ക് നൽകുന്നു. മാധ്യമങ്ങൾ റേറ്റിങിന് വേണ്ടി സുരേഷ് ഗോപിയെ ഉപയോഗിക്കുന്നു. തൻ്റെ സഹപ്രവർത്തകനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് ഗൾഫ് നാടുകളിലേക്കുള്ള യാത്രാനുമതി നിഷേധിച്ച സംഭവം, താൻ വിദേശകാര്യ മന്ത്രി അല്ലല്ലോ എന്നും ജോർജ് കുര്യൻ മറുപടി നൽകി. മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിൽ കേരളത്തിന് അർഹമായ തുക കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേരളം വിനിയോഗിക്കുന്നതിന് അനുസരിച്ച് പണം നൽകും. മുഖ്യമന്ത്രി പറയുന്നതുപോലെ ഇതിൽ കണക്ക് പറയുന്നില്ല.

അത് രാഷ്ട്രീയമാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം 2027ൽ പൂർത്തീകരിക്കും. റെയിൽവേ വികസനത്തിന് കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. കേരളത്തിലേക്ക് കൂടുതൽ വന്ദേ ഭാരത് ആവശ്യപ്പെടും. മെമു സർവീസുകളും മെമുവിൽ കൂടുതൽ ബോഗികളും വർദ്ധിപ്പിക്കുമെന്നും ജോർജ് കുര്യൻ വ്യക്തമാക്കി. orge

Be the first to comment

Leave a Reply

Your email address will not be published.


*