
ആഗോള അയ്യപ്പ സംഗമം ദുബായ് മേള പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അയ്യപ്പനില്‍ വിശ്വാസമുണ്ടോയെന്നു ചോദിച്ച കുമ്മനം ഈ പരിപാടി അയ്യപ്പന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും എന്‍എസ്എസ് ഭക്തര്‍ക്കൊപ്പം നില്‍ക്കണമെന്നും പറഞ്ഞു.
‘ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അയ്യപ്പനില്‍ വിശ്വാസമുണ്ടോ?, വാസവന് വിശ്വാസമുണ്ടോ?. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും മടിക്കുന്ന ഇവരെല്ലാം ഇപ്പോള്‍ അയ്യപ്പ സംഗമത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ സാധാരണ ഭക്തജനങ്ങള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാാകും. അത് സ്വാഭാവികമാണ്. ദുബൈ മേളയെ പോലെ വാണിജ്യതാത്പര്യമുള്ള ഒരു സംഭവമായി ആഗോള അയ്യപ്പസംഗമം മാറി. പണം എങ്ങനെയും ഉണ്ടാക്കുക, അതിനായി അയ്യപ്പന്മാരുടെ വിശ്വാസത്തെയും വികാരത്തെയും സങ്കല്‍പ്പത്തെയും കച്ചവടവത്കരിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്’- കുമ്മനം പറഞ്ഞു.
Be the first to comment