സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 520 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 520 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,760 രൂപയാണ്. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം എട്ടിന് റെക്കോര്‍ഡ് ഉയരം കുറിച്ച സ്വര്‍ണവില, പിന്നീട് കുറഞ്ഞും കൂടി ഇന്ന് വീണ്ടും 75,760 രൂപയെന്ന വിലയിലേക്ക് എത്തിയിരിക്കുകയാണ്. റെക്കോര്‍ഡ് ഉയരത്തിന് ശേഷം 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷം വീണ്ടും വില ഉയര്‍ന്നാണ് ഈ നിലയിലെത്തിയത്.

ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ വില ഇടിയാന്‍ തുടങ്ങിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയിലും സ്വര്‍ണത്തെ ആളുകള്‍ ആശ്രയിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*