
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 360 രൂപയാണ് വർധിച്ചത്. 71,960 രൂപയാണ് ഇന്ന സ്വർണവില. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 8995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന് ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു.
ഈ മാസം ആദ്യം 68,880 ലേക്ക് കൂപ്പുകുത്തിയ സ്വർണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വർണവില ആദ്യമായി 70,000ൽ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വർധിച്ച് വീണ്ടും സ്വർണവില 72000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് വിലയിലെ ഏറ്റക്കുറച്ചിലുകൾ.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Be the first to comment