വഴി മാത്രമല്ല ഇനി ട്രാഫിക്കിൽ കുടുങ്ങാതെ എപ്പോൾ ഇറങ്ങണം എന്നും പറയും; പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ മാപ്സ്

പുതിയ ഫീച്ചർ അവതരിപ്പിച്ച് ​ഗൂ​ഗിൾ മാപ്സ്. ഇനി വഴി മാത്രമായിരിക്കില്ല ​ഗൂ​ഗിൾ മാപ്സ് പറഞ്ഞുതരുക. ട്രാഫിക്കിൽ കുടങ്ങാതെ എപ്പോൾ ഇറങ്ങണം എന്നും കൂടി ​ഗൂ​ഗിൾ മാപ്സ് പറഞ്ഞുതരും. തിരക്ക് പിടിച്ച യാത്രകളിൽ കൃ‍ത്യ സമയത്ത് എത്തുകയെന്നതാണ് യാത്രക്കാർ നേരിടുന്ന വെല്ലുവിളി. ഇതിന് ഒരു പരിഹാരം എന്ന രീതിയിലാണ് ​ഗൂഗിളിന്റെ പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്.

‘Set depart or arrive time’ എന്ന ഫീച്ചർ ആണ് യാത്രക്കാർക്ക് ആശ്വാസമായി എത്തിയിരിക്കുന്നത്. അതായത് ഒരു തിരക്കേറിയ സ്ഥലത്തെ റിയൽ ടൈം ട്രാഫികും അടുത്ത ദിവസങ്ങളിലെ ട്രാഫിക് വിവരങ്ങളും വിശകലനം ചെയ്താണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ദിവസവും സമയവും അനുസരിച്ച് ഏറ്റവും കുറഞ്ഞ യാത്രാ സമയം ​ഗൂ​ഗിൾ മാപ്സ് നിർദേശിക്കുകയാണ് ചെയ്യുന്നത്. ട്രാഫിക് കുരുക്കുള്ള സ്ഥലങ്ങളെ സൂചിപ്പിക്കുന്ന ഫീച്ചർ നേരത്തെ മുതൽ ​ഗൂ​ഗിൾ മാപ്സിൽ ഉണ്ട്.

ദൈനംദിന യാത്രകൾക്കും മറ്റ് സമയബന്ധിതമായ യാത്രകൾക്കും ഈ സവിശേഷത ഉപയോഗപ്രദമാകും. തിരക്ക് ഒഴിവാക്കാനും യാത്രകൾ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. ഐഫോണിലും ആൻഡ്രോയിഡിലും ഈ ഗൂഗിൾ മാപ്‌സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ചുവടെ.

  1. ഗൂഗിൾ മാപ്‌സ് തുറന്ന് നിങ്ങളുടെ ലക്ഷ്യസ്ഥാനം നൽകുക
  2. ലഭ്യമായ റൂട്ടുകൾ കാണുന്നതിനും നിങ്ങളുടെ യാത്രാ മോഡ് തിരഞ്ഞെടുക്കുന്നതിനും ദിശകൾ തിരഞ്ഞെടുക്കുക.
  3. സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന്-ഡോട്ട് ഐക്കണിൽ ടാപ്പ് ചെയ്യുക.
  4. Set depart or arrive time തിരഞ്ഞെടുക്കുക
  5. അനുയോജ്യമായ തീയതിയും സമയവും തിരഞ്ഞെടുക്കുക

Be the first to comment

Leave a Reply

Your email address will not be published.


*