നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിൾ. പഴയ പതിപ്പിനേക്കാൾ മെച്ചപ്പെട്ട പ്രകടനം നാനോ ബനാന 2 കഴ്ചവെക്കുമെന്നാണ് അവകാശ വാദം. നാനോ ബനാനയ്ക്കൊപ്പം ജെമിനൈ 3.0 മോഡലും പുറത്തിറക്കിയേക്കുമെന്നും പറയുന്നു. നാനോ ബനാനയുടെ പുതിയ പതിപ്പ് തനിയെ കുറവുകൾ പരിഹരിക്കാൻ പ്രാപ്തയുള്ളതായിരിക്കും. കൂടുതൽ ആസ്പെക്ട് റേഷ്യോകളിൽ ചിത്രങ്ങൾ ജനറേറ്റ് ചെയ്യുമെന്നതാണ് പുതിയ മോഡലിന്റെ മറ്റൊരു സവിശേഷത.
ഗൂഗിൾ ഡീപ്മൈൻഡിന്റെ ജെമിനി AI സീരീസിന്റെ ഭാഗമായ പുതിയ ഇമേജ് ജനറേഷൻ മോഡൽ ഈ വർഷം വൈറലായിരുന്നു. നാനോ ബനാനയുടെ പുതിയ പതിപ്പ് ഇതിനകം തന്നെ ലീക്ക് ചെയ്ത ചിത്രങ്ങളും പ്രിവ്യൂകളും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. നാനോ ബനാന 2 ജെമിനി 3 പ്രോ അല്ലെങ്കിൽ ജെമിനി 2.5 ഫ്ലാഷ് അടിസ്ഥാനമാക്കിയുള്ളതാണ്.
പുതിയ പതിപ്പിൽ 1-2 സെക്കൻഡിൽ 10 ചിത്രങ്ങൾ വരെ ജനറേറ്റ് ചെയ്യാൻ കഴിയും. ഫോട്ടോഷോപ്പിനെ പോലും വെല്ലുവിളിക്കുന്ന എഡിറ്റിംഗ് കഴിവുകൾ, റിയലിസം, വേഗത ഇതെല്ലാം ക്രിയേറ്റർമാർക്ക് ഗെയിം ചേഞ്ചറാണ്. OpenAIയുടെ DALL-E, Midjourney എന്നിവയെ പിന്നിലാക്കാനുള്ള ഗൂഗിളിന്റെ ശ്രമമാണിത്.
നാനോ ബനാന എന്നത് ഗൂഗിളിന്റെ ജെമിനി AIയിലെ ഇമേജ് ജനറേഷൻ ടൂളാണ്. ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ സൃഷ്ടിക്കാനും, നിലവിലുള്ള ഫോട്ടോകൾ എഡിറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു. സെൽഫി മിനിയേച്ചർ ഫിഗറുകളാക്കി മാറ്റുന്നത് മുതൽ പഴയ ഫോട്ടോകൾ റീസ്റ്റോർ ചെയ്യുന്നത് വരെ ഈ ടൂൾ ക്രിയേറ്റീവ് ലോകത്ത് വിപ്ലവം സൃഷ്ടിച്ചിരുന്നു. പുതിയ പതിപ്പ് കൂടി എത്തുന്നതോടെ വീണ്ടും ട്രെൻഡിങ് ആകാനുള്ള സാധ്യതകളുമുണ്ട്.



Be the first to comment