ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണായ പിക്‌സല്‍ 10എ മാര്‍ച്ചില്‍ ആഗോളവിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാര്‍ച്ചില്‍ തന്നയോ അല്ലെങ്കില്‍ തൊട്ടടുത്ത മാസമായ ഏപ്രിലിലോ ഫോണ്‍ വിപണിയില്‍ എത്തിയേക്കും. 45000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്
ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ പിക്‌സല്‍ 9എയുടെ പിന്‍ഗാമിയായാണ് ഈ മോഡല്‍ പുറത്തിറങ്ങുക. ഗൂഗിള്‍ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെങ്കിലും വരാനിരിക്കുന്ന ഫോണിന്റെ നിരവധി പ്രധാന വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. അതില്‍ ലോഞ്ച് ടൈംലൈന്‍, പ്രതീക്ഷിക്കുന്ന വില, പ്രധാന സ്‌പെസിഫിക്കേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
പിക്‌സല്‍ 10എയില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്പ്ലേ, അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റും 2,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹാന്‍ഡ്സെറ്റിന് ഗൂഗിളിന്റെ ടെന്‍സര്‍ ജി5 ചിപ്സെറ്റ് ആണ് കരുത്തുപകരുക. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണ്‍ വാഗ്ദാനം ചെയ്യുമെന്നാണ് കരുതുന്നത്. കൂടാതെ, 5,100 എംഎഎച്ച് ബാറ്ററിയോടെ ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത.
കാമറ വിഭാഗത്തില്‍, f/1.7 അപ്പേര്‍ച്ചറുള്ള 48MP പ്രധാന കാമറ ഉള്‍പ്പെടുമെന്ന് അഭ്യൂഹമുണ്ട്. ഇത് 13MP അള്‍ട്രാ-വൈഡ് കാമറയുമായി ജോടിയായേക്കാം. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി, ഫോണില്‍ 13MP മുന്‍ കാമറ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.



Be the first to comment