വി സി നിയമനത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ധാരണ; ഡോ. സിസ തോമസ് കെടിയു വിസി; ഡോ. സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണ. ഡോ. സിസ തോമസിനെ കേരള ടെക്‌നിക്കല്‍ സര്‍വകലാശാല വിസിയായി നിയമിച്ചു. ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായും നിയമിച്ച് ലോക്ഭവന്‍ ഉത്തരവിറക്കി. സുപ്രിംകോടതി ഇടപെടലിന് ശേഷമാണ് ഗവര്‍ണര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇപ്പോള്‍ സമവായമുണ്ടായിരിക്കുന്നത്.

ഇന്ന് വി സി നിമയന വിഷയം സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്ഭവന്റെ നിര്‍ണായ തീരുമാനം വന്നിരിക്കുന്നത്. ലോക്ഭവന്‍ മുന്‍പ് പലവട്ടം ആവശ്യപ്പെട്ടത് പോലെ ഡോ. സിസാ തോമസിനെ കെടിയു വിസിയായും സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായുമാണ് നിയമിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി ലോക്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്. ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ട ശേഷം പിന്നീട് നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്.

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണരായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഡോ. സിസ താല്‍ക്കാലിക വിസിയായി ചുമതല ഏറ്റെടുത്തതോടെ സര്‍ക്കാരിന്റെ ശത്രു പട്ടികയില്‍പെടുയൊയിരുന്നു . സാങ്കേതിക കാരണങ്ങള്‍ മാത്രം പറഞ്ഞ് മുന്‍ഗവര്‍ണര്‍ വിസി സ്ഥാനത്തു നിന്ന് പുറത്താക്കിയ വ്യക്തിയാണ് ഡോ. സജി ഗോപിനാഥ്. നിയമനം നടത്തിയ കാര്യം ജസ്റ്റിസ് ധൂലിയ കമ്മിറ്റി സുപ്രീം കോടതിയെ അറിയിക്കും. സുപ്രീംകോടതിയാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*