തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍. 145 ടൈപ്പിസ്റ്റ് തസ്തികകളില്‍ 60 തസ്തികകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അവസാനിപ്പിച്ചു. കോര്‍പറേഷനുകളിലെ 28 തസ്തികകളും, നഗരസഭകളിലെ 32 തസ്തികകളുമാണ് അവസാനിപ്പിച്ചത്. തദ്ദേശ വകുപ്പിന്റെ ഉത്തരവ്
നേരത്തെ നഗരസഭകളിലെ 34 തസ്തികകള്‍ അവസാനിപ്പിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷനുകളില്‍ ഒന്‍പത് തസ്തികകള്‍ ഇല്ലാതായി. എറണാകുളം കോര്‍പറേഷനില്‍ 8 തസ്തികകള്‍ ഇല്ലാതായി. ഇപ്പോള്‍ ജോലിയിലുള്ളവര്‍ വിരമിക്കുന്നതോടെ പോസ്റ്റുകള്‍ ഇല്ലാതാകും. ഒഴിവാകുന്ന പോസ്റ്റുകളുടെ മുന്‍ഗണനാക്രമം തദ്ദേശവകുപ്പ് പുറത്തിറക്കി. തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
eral


Be the first to comment