
ന്യൂഡല്‍ഹി: സമാര്‍ട്ട് ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം.സൈബര്‍ തട്ടിപ്പിലേക്ക് നയിക്കാവുന്ന ചില ആപ്പുകള്‍ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന മുന്നറിയിപ്പാണ് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ നല്‍കിയിരിക്കുന്നത്.
ഉപയോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ചില ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യണമെന്നും ഇത്തരം ആപ്പുകള്‍ റീ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നുമാണ് നിര്‍ദേശം. ഡിവൈസിലെ വിവരങ്ങള്‍ മുഴുവനായി പകര്‍ത്തുന്ന സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യുരുതെന്നാണ് നിര്‍ദേശം. സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത്തരം ആപ്പുകള്‍ ഉടനടി നീക്കം ചെയ്യണം, അശ്രദ്ധമായി അവ ഇന്‍സ്റ്റാള്‍ ചെയ്യരുത്, ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ സൈബര്‍ കുറ്റവാളികള്‍ക്ക് ഡിവൈസുകളിലേക്ക് എളുപ്പത്തില്‍ ആക്‌സസ് ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Be the first to comment