സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ രാവിലെ 10 മണി മുതൽ ധർണ്ണ നടത്തും. ഡിഎ കുടിശ്ശിക, ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. അടിയന്തിര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ഇന്ന് ഡോക്ടർമാർ ബഹിഷ്കരിക്കും
ഒ.പി. ബഹിഷ്കരണത്തോടൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് പ്രൊസീജറുകളും ഇന്ന് നടക്കില്ല. ഡിഎ കുടിശ്ശിക, ശമ്പള പരിഷ്കരണം ഉൾപ്പെടെ യുള്ള വിഷയങ്ങൾ ഉന്നയിച്ച് ജനുവരി 22 മുതൽ അധ്യാപന ബഹിഷ്കരണ സമരത്തിലാണ്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് കടുത്ത സമരത്തിലേക്ക് നീങ്ങുന്നതെന്നാണ് ഡോക്ടേഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.
സർക്കാർ തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ചില്ലെന്നാണ് കെജിഎംസിടിഎ ആരോപിക്കുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിനെ സമീപിച്ച സംഘടനയുടെ പ്രതിനിധികളുമായി ആരോഗ്യമന്ത്രിയും ധനമന്ത്രിയും ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഘടന മുൻപ് നിശ്ചയിച്ച സമരം മാറ്റിവച്ചിരുന്നു. എന്നാൽ ഈ മാസം 18ന് സർക്കാർ ഇറക്കിയ സർക്കുലറിൽ തങ്ങൾ മുന്നോട്ടുവച്ച ഒരു ആവശ്യവും പരിഗണിച്ചില്ലെന്നതാണ് സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടേഴ്‌സിനെ സമരാഹ്വാനത്തിൽ എത്തിച്ചിരിക്കുന്നത്.



Be the first to comment