
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പൊലീസ് വലയിലെന്നു സൂചന. കണ്ണൂര്‍ നഗരത്തില്‍ വെച്ച് തന്നെ ഗോവിന്ദച്ചാമിയെ കണ്ടെന്ന് അറിവു ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ വളഞ്ഞിരിക്കുകയാണെന്നാണ് വിവരം. നഗരത്തിലെ ആളില്ലാത്ത വീട്ടില്‍ ഗോവിന്ദച്ചാമി ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തളാപ്പ് ഭാഗത്ത് കണ്ണൂര്‍ ഡിസിസി ഓഫീസിന് അടുത്ത് നിന്ന് ഗോവിന്ദച്ചാമി എന്ന് കരുതപ്പെടുന്ന ആളെ കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കള്ളി ഷര്‍ട്ടും അടുത്ത പാന്‍സും ധരിച്ച ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായാണ് ഇവര്‍ പറഞ്ഞത്. റോഡിലൂടെ ഗോവിന്ദച്ചാമി നടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.കമ്പികള്‍ മുറിച്ചുമാറ്റി, തുണികൊണ്ട് വടംകെട്ടി പുറത്തേക്ക് ചാടി, ഗോവിന്ദച്ചാമിക്ക് ബാഹ്യ സഹായം ലഭിച്ചെന്ന് പൊലീസ്
ഇയാളുടെ കൈയ്യില്‍ കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടെന്നാണ് ഇവര്‍ പറഞ്ഞത്, ഗോവിന്ദച്ചാമി ഉപയോഗിച്ചിരുന്ന തലയിണ മണത്ത് പൊലീസ് നായ കണ്ണൂര്‍ ഭാഗത്തേക്ക് പോയയോടെ പൊലീസുകാരും പിന്‍തുടര്‍ന്നിരുന്നു.
സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി പുലര്‍ച്ചെ 1.15 ടെ ജയില്‍ ചാടിയത്. ഇന്ന് രാവിലെ ഇയാളെ പാര്‍പ്പിച്ച സെല്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടിയതായി മനസിലായത്. പത്താം ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്.
സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ ജയലിനു പുറത്തേക്ക് ചാടിയത്.
Be the first to comment