കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ സ്ഥാനമാറ്റം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിന്റെ സ്ഥാനമാറ്റത്തില്‍ ഹൈകോടതി കയറി സര്‍ക്കാര്‍. പഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലേക്ക് മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിനെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. ട്രൈബ്യൂണല്‍ ഇടപെട്ടത് അധികാരപരിധി മറികടന്ന് എന്നാണ് സര്‍ക്കാര്‍ വാദം. =

ബി അശോകും- സര്‍ക്കാരും തമ്മിലുള്ള പരസ്യപോര് തുടരുകയാണ്. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലേക്ക് മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധം എന്ന് ചൂണ്ടിക്കാണിച്ചു ബി അശോക് നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും സര്‍വീസ് കാര്യമാണ്. ഒരു പ്രത്യേക തസ്തികയില്‍ തുടരാന്‍ ഉദ്യോഗസ്ഥന് യാതൊരു അവകാശവുമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. തിങ്കളാഴ്ച പരിഗണിക്കും. മൂന്നു തവണയാണ് ബി അശോക്കിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയിയേക്കേണ്ടി വന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*