അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ പുസ്തകം എഴുതുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍. പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും കഴിയുക വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം. മുന്‍ കരസേന മേധാവി ജനറല്‍ എം എം നര്‍വണേയുടെ പുസ്തകം വിവാദമായതിന് പിന്നാലെയാണ് നടപടി.
അധികാര സ്ഥാനങ്ങളിലുള്ളവര്‍ പുസ്തകം എഴുതുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാകും ഇനി മുതല്‍ ഇനി പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും സാധിക്കു . ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ വിഷയം ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം പുസ്തകത്തിന്റെ പകര്‍പ്പുകള്‍ ചോര്‍ന്നതില്‍ കഴിഞ്ഞ ദിവസം പ്രസാദകരായ പെന്ഗ്വിന് റാന്‍ഡം ഹൗസ് ഇന്ത്യയുടെ ഉദ്യോഗസ്ഥരെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. പുസ്തകം രാഹുല്‍ ഗാന്ധിക്കും മറ്റു നേതാക്കള്‍ക്കും എങ്ങനെ ലഭിച്ചുവെന്നും പുസ്തകത്തിന്റെ പകര്‍പ്പ് ചോര്‍ന്നുവെന്നറിഞ്ഞിട്ടും എന്തുകൊണ്ട് പ്രസാധകര് ഉന്നത അധികാരികളെ അറിയിച്ചില്ലെന്നും ഡല്‍ഹി പൊലീസ് ചോദ്യം ഉയര്‍ത്തി.



Be the first to comment