തൃശൂര്‍: അമല മെഡിക്കല്‍ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ 16-ാം ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദദാനം പത്മശ്രീ ഡോ. എ മാര്‍ത്താണ്ഡപിള്ള നിര്‍വഹിച്ചു. ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവി കാവുങ്ങല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ഡോ. സോജന് ജോര്‍ജ്ജ്, ഡോ. ടി.എ അജിത്ത്, ഡോ. തോമസ് വടക്കന്‍, ഡോ. പി. സുവര്‍ണ്ണ എന്നിവര്‍ പ്രസംഗിച്ചു. 98 പേര് ബിരുദം സ്വീകരിച്ചു.
ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കുറ്റകരമാക്കുന്നതിനുള്ള ബില്‍ ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു മേഖലയ്ക്ക് മാത്രമായി പ്രത്യേക ബില്‍ കൊണ്ടുവരാനാകില്ലെന്നാണ് വിശദീകരണം. കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍ കെ വി ബാബുവിന് വിവരവകാശ നിയമ പ്രകാരം നല്കിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കൊല്‍ക്കത്ത ആര് ജി […]
അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ സ്ഥിരതാമസക്കാരനും ഓട്ടോറിക്ഷ തൊഴിലാളിയുമായ തോമസ് വിന്സന്റിനായി (ജിമ്മി) വിൻസെന്റിന്റെ ചീകിത്സക്കായി അതിരമ്പുഴ ഒരുമിക്കുന്നു. ഭാര്യയും 2 ചെറിയ കുട്ടികളും അടങ്ങുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൻ്റെ ഏക അത്താണിയാണ് ജിമ്മി. ജിമ്മി കഴിഞ്ഞ കുറെ വർഷങ്ങളായി ആന്തരിക അവയവങ്ങളുടെ തകരാർ മൂലം […]
മുംബൈ: മുംബൈയിലെ ഗോരെഗാവിൽ ഷവർമ്മ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പന്ത്രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പന്ത്രണ്ട് പേരിൽ ഒമ്പത് പേർ ആശുപത്രി വിട്ടുവെന്നും മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു. ഗോരേഗാവിലെ സന്തോഷ് നഗർ […]
Be the first to comment