എച്ച് 1 ബി വിസയില്‍ ആശ്വാസം, ഒരു ലക്ഷം ഡോളര്‍ ഫീസില്‍ വ്യക്തത വരുത്തി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: യുഎസ് എച്ച് 1 ബി വിസയില്‍ ഫീസില്‍ കൂടുതല്‍ വ്യക്തത വരുത്തി ട്രംപ് ഭരണകൂടം. എച്ച്-1ബി സ്റ്റാറ്റസിനായി സ്പോണ്‍സര്‍ ചെയ്യപ്പെട്ട ബിരുദധാരികള്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ 100,000 ഡോളറിന്റെ ഭീമമായ ഫീസ് നല്‍കേണ്ടതില്ലെന്നാണ് ട്രംപിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

ആരൊക്കെയാണ് ഫീസ് അടയ്ക്കേണ്ടത്, പണമടയ്ക്കേണ്ട രീതി, ഇളവ് ലഭിക്കുന്നതിനുള്ള അപേക്ഷാ നടപടികള്‍ എന്നിവയെ സംബന്ധിച്ച് ട്രംപ് ഭരണകൂടം വ്യക്തതമാക്കിയിട്ടുണ്ട്. നിലവില്‍ യുഎസില്‍ സാധുതയുള്ള വിസയില്‍ കഴിയുന്ന ആര്‍ക്കും ഈ വിസ ഫീസ് ബാധകമല്ല.

നിലവിലെ എഫ്-1 സ്റ്റുഡന്റ് വിസയില്‍ നിന്ന് എച്ച്-1ബി സ്റ്റാറ്റസിലേക്ക് മാറുമ്പോള്‍ രാജ്യം വിടാതെ തന്നെ സ്റ്റാറ്റസ് മാറ്റം നടത്താനായി അപേക്ഷ സമര്‍പ്പിക്കുന്നവരും എച്ച് 1 ബി വിസ ഫീസ് അടയ്ക്കേണ്ടതില്ല. യുഎസിന് പുറത്ത് കഴിയുന്നവര്‍ക്കും ഇതുവരെ സാധുതയുള്ള വിസ കൈവശമില്ലാത്തവര്‍ക്കും പുതുതായി അപേക്ഷിക്കുമ്പോള്‍ എച്ച് 1 ബി വിസയുടെ വാര്‍ഷിക ഫീസ് ആയ 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) നല്‍കണം.

‘ഇരുട്ടിന് മേല്‍ വെളിച്ചം നേടിയ വിജയത്തിന്റെ കാലാതീതമായ ഓര്‍മപ്പെടുത്തല്‍’; ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്

‘എഫ്-1 സ്റ്റുഡന്റ് വിസ ഉടമകള്‍, എല്‍-1 ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫറികള്‍, വിസ പുതുക്കുന്നതിനോ നീട്ടുന്നതിനോ അപേക്ഷിക്കുന്ന നിലവിലെ എച്ച്-1ബി വിസക്കാര്‍ എന്നിവരുള്‍പ്പെടെ സാധുവായ വിസയില്‍ ഇതിനകം യുഎസില്‍ ഉള്ള ആര്‍ക്കും 100,000 ഡോളര്‍ ഫീസ് ബാധകമാകില്ലെന്ന്’ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

മുമ്പ് നല്‍കിയിട്ടുള്ളതും നിലവില്‍ സാധുതയുള്ളതുമായ എച്ച്-1ബി വിസകള്‍ക്കോ, 2025 സെപ്റ്റംബര്‍ 21-ന് പുലര്‍ച്ചെ 12:01-ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ക്കോ ഫീസ് വര്‍ധന ബാധകമല്ലെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. എച്ച്-1ബി ഉടമകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ അമേരിക്കയിലേക്ക് യാത്ര ചെയ്യാനും പുറത്തുപോകാനും കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*