ഹെൽമെറ്റ് വെച്ചാൽ മുടി കൊഴിയുമോ?

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജീവൻ രക്ഷയ്ക്കായി ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം. എന്നാൽ ഹെൽമെറ്റ് വെയ്ക്കുന്നതു കൊണ്ട് മുടി കൊഴിച്ചിൽ വർധിക്കുന്നുവെന്ന് പരാതിപ്പെടുന്ന നിരവധി ആളുകളുണ്ട്. ഇതിനുള്ള പരിഹാരം വിശദീകരിക്കുകയാണ് സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ആയ ജാവേദ് ഹബീബ്.

ഹെൽമെറ്റ് ധരിക്കുമ്പോൾ തല വിയർക്കുന്നത് മുടിയുടെ വേരുകളെ ദുർബലപ്പെടുത്തും. മാത്രമല്ല, വിയര്‍പ്പ് തങ്ങി മുടിയിൽ അഴുക്കും താരനും അടിഞ്ഞുകൂടാനും മുടി പെട്ടെന്ന് പൊട്ടിപ്പോകാനും കാരണമാകുന്നു. ഇത് മുടികൊഴിച്ചില്‍ ശക്തമാക്കാം.

നിങ്ങളുടെ തലയുടെ വലിപ്പത്തിന് അനുസരിച്ചുള്ള ഹെൽമെറ്റ് അല്ല ഉപയോ​ഗിക്കുന്നതെങ്കിൽ അത് തലയിൽ ഇറുകിയിരിക്കാനും മുടി വലിക്കുമ്പോൾ മുടി പൊട്ടിപോകാനും കാരണമാകും.

ഹെൽമെറ്റ് മൂലമുള്ള മുടി കൊഴിച്ചിൽ തടയാം

  • ഹെൽമെറ്റ് ധരിക്കുന്നവർ ദിവസവും മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. ഇത് വിയർപ്പ് അടിഞ്ഞു കൂടുന്നതിൽ നിന്ന് സംരക്ഷിക്കും.
  • നനഞ്ഞ മുടിയിൽ ഹെൽമെറ്റ് ധരിക്കുന്നത് ഒഴിവാക്കുക
  • ഹെല്‍മെറ്റ് വയ്ക്കുന്നതിന് മുന്‍പ് ഒരു കോട്ടണ്‍ തുണികൊണ്ട് മുടി മൂടിയ ശേഷം ഹെല്‍മെറ്റ് വെയക്കുന്നതാണ് നല്ലത്.
  • ഹെൽമെറ്റ് വൃത്തിയായി സൂക്ഷിക്കുക
  • മറ്റൊരാളുടെ ഹെൽമെറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കുക
  • ആഴ്ചയിൽ ഒരിക്കൽ കറ്റാർ വാഴ ജെൽ തലയോട്ടിയിൽ പുരട്ടിയ ശേഷം കഴുകുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

Be the first to comment

Leave a Reply

Your email address will not be published.


*