താരൻ ഒഴിഞ്ഞു പോകും, മുടി ആരോ​ഗ്യത്തോടെ വളരാൻ ഈ 5 എണ്ണകൾ

മുടി ആരോ​ഗ്യത്തോടെ വളരാൻ പരിപാലനം വളരെ പ്രധാനം. സ്കാൽപ്പിൽ എണ്ണതേച്ച് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും എണ്ണയുടെ പോഷകഗുണങ്ങള്‍ മുടി മൃദുലവും ആരോഗ്യമുള്ളതുമാക്കാനും സഹായിക്കും.

റോസ്മേരി ഓയിൽ

റോസ്മേരി എന്ന ചെടിയിൽ നിന്നാണ് റോസ്മേരി ഓയിൽ ഉണ്ടാക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന കാര്‍നോസിക് ആസിഡ് എന്ന ഘടകം നശിച്ച് പോകുന്ന കോശങ്ങളെ പുനര്‍ജീവിപ്പിച്ച് ചര്‍മവും തലമുടിയും ആരോ​ഗ്യമുള്ളതാക്കും.

മുടി നന്നായി തഴച്ചു വളരാൻ സഹായിക്കുന്നതിനൊപ്പം താരൻ അകറ്റാനും ഇത് സഹായിക്കും. അഞ്ചോ ആറോ റോസ്മേരി ഓയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയ്ക്കോപ്പം ചേർത്ത് ഉപയോ​ഗിക്കാം. റോസ്‌മേരി ഓയില്‍ നേരിട്ട് ചൂടാക്കരുത്. ഡബിള്‍ ബോയില്‍ രീതിയിലേ ഇത് ചൂടാക്കാവൂ. ഏതെങ്കിലും ബൗള്‍ ചൂടാക്കി ഇതിലേയ്ക്ക് ഇതൊഴിയ്ക്കാം.

ഒലിവ് ഓയിൽ

തലമുടി തളച്ചുവളരാൻ ഒലിവെണ്ണ വളരെ മികച്ചതാണ്. വരണ്ട കാലാവസ്ഥയിലും മുടിക്ക് ജലാംശം നൽകാനും അവയെ മിനുസമുള്ളതാക്കാനും ഇത് സ​ഹായിക്കും. താരനിൽ നിന്ന് മുക്തമാകാനും ഒലി‌വെണ്ണ സഹായിക്കും. ഒലിവെണ്ണ ചൂടാത്തി തലയിൽ മസാജ് ചെയ്യുന്നത് വളരെ ഫലപ്രദമാണ്.

ആവണക്കെണ്ണ

മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ആവണക്കെണ്ണ വളരെ ഫ്രലപ്രദമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന റിച്ചിനോലിക് ആസിഡിന്റെയും ഒമേഗ 6 ഫാറ്റി ആസിഡുകളുടെയും ഗുണം ശിരോചർമത്തിൽ ഗുണം ചെയ്യുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് മുടിക്ക് സ്വാഭാവികമായും ജലാംശം നൽകുകയും, ആരോ​ഗ്യമുള്ളതാക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണ

മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. ഇതില്‍ അടങ്ങിയിരിക്കുന്ന നല്ല കൊഴുപ്പ് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ മുടിയില്‍ ജലാംശം നിലനിര്‍ത്താനും മുടിയുടെ പ്രോട്ടീന്‍ നഷ്ടമാകാതെ സൂക്ഷിക്കാനും വെളിച്ചെണ്ണ നല്ലതാണ്. ചെറുതായി ചൂടാക്കിയ വെള്ളിച്ചെണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുന്നത് മുടി ആരോഗ്യകരമായി വളരാന്‍ സഹായിക്കും.

കാശിത്തുമ്പ എണ്ണ

അധികം പ്രചാരമില്ലെങ്കിലും കാശിത്തുമ്പ എണ്ണ മുടി വളരാന്‍ സഹായിക്കുന്ന മികച്ച എണ്ണയാണ്. ഇവയുടെ ആന്‍റിസെപ്റ്റിക് ഗുണങ്ങള്‍ മുടിയുടെ ഫോളിക്കുകളെ ആരോഗ്യമുള്ളതാക്കും. കൂടാതെ ഇവയ്ക്ക് ആൻ്റിഫംഗൽ, ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കാശിത്തുമ്പയുടെ തണ്ടുകൾ വേർതിരിച്ചെടുത്താണ് കാശിത്തുമ്പ എണ്ണ ഉണ്ടാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*