നാല് വർഷത്തെ ബന്ധത്തിന് ശേഷം ഭാര്യ നതാഷ സ്റ്റാൻകോവിച്ചുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് ഹാർദിക് തൻ്റെ തീരുമാനം പ്രഖ്യാപിച്ചത്. തൻ്റെ മുൻ പങ്കാളിയുമായുള്ള സംയുക്ത പ്രസ്താവനയിൽ തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പാണ്ഡ്യ തൻ്റെ തീരുമാനം അറിയിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 സീസൺ മുതൽ തന്നെ നതാഷ തൻ്റെ ഇൻസ്റ്റാഗ്രാം ചാനലിൽ നിന്ന് അവരുടെ വ്യക്തിഗത ഫോട്ടോകൾ ഇല്ലാതാക്കിയതായി റെഡ്ഡിറ്റ് പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. അന്ന് നതാസ തൻ്റെ പ്രൊഫൈലിൽ നിന്നും ഹാർദിക്കിൻ്റെ പേരും നീക്കം ചെയ്തിരുന്നു.
മകൻ അഗസ്ത്യയുമായി ഒരുമിച്ച് ഉണ്ടാകുമെന്നും അവൻ്റെ സന്തോഷത്തിനായി ഞങ്ങളാൽ കഴിയുന്നതെല്ലാം അവനു നൽകുമെന്നും പാണ്ഡ്യ പറഞ്ഞു. ഈ സമയത്ത് ഇരുവർക്കും ആവശ്യമായ സ്വകാര്യത നൽകുന്നതിന് എല്ലാവരുടെയും പിന്തുണ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നതായും ഹാർദിക് കുറിച്ചു.
View this post on Instagram



Be the first to comment