കൊച്ചി:കേരളത്തിലെ പ്രഫഷണല്‍ നാടകമേഖലയെ വളര്‍ത്തുന്നതില്‍ 35 വര്‍ഷമായി തുടരുന്ന കെസിബിസി അഖിലകേരള നാടകമേളകള്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതെന്നു മന്ത്രി റോഷി അഗസ്റ്റിന്‍. പാലാരിവട്ടം പിഒസിയില്‍ ആരംഭിച്ച 35-ാമത് കെസിബിസി അഖിലകേരള പ്രഫഷണല്‍ നാടകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു. നല്ല നാടകങ്ങള്‍ക്കും നാടക പ്രവര്‍ത്തകര്‍ക്കും പൊതു മണ്ഡലങ്ങളില്‍ അര്‍ഹമായ അംഗീകാരം ഇനിയും ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, പയ്യന്നൂര്‍ മുരളി, നടന്‍ കൈലാഷ്, ഡോ. അജു നാരായണന്‍, ചാവറ മാട്രിമണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സന്‍ സി. ഏബ്രഹാം, ടി. എം. ഏബ്രഹാം, ഷേര്‍ളി സോമസുന്ദരം, പൗളി വത്സന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉദ്ഘാടന സമ്മേളനത്തെത്തുടര്‍ന്നു കാളിദാസ കലാകേന്ദ്രയുടെ ‘അച്ഛന്‍’ നാടകം അവതരിപ്പിച്ചു. സെപ്റ്റംബര്‍ 30 വരെ ദിവസവും വൈകുന്നേരം ആറിനാണു നാടകാവതരണം.
കൊച്ചി: വഖഫ് ബില്ലിനെ കേരള പ്രതിനിധികള്‍ പിന്തുണയ്ക്കാത്തതില്‍ വിഷമമുണ്ടെന്ന് കെസിബിസി. പാവപ്പെട്ട ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനായാണ് ജനപ്രതിനിധികളോട് ആവശ്യം ഉന്നയിച്ചത്. ജനപ്രതിനിധികള്‍ ആവശ്യം അംഗീകരിക്കാത്തതില്‍ വേദനയുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ തോമസ് തറയില്‍ പറഞ്ഞു. ഇത് ആരുടേയും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല. ബില്‍ മുനമ്പത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് […]
കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കെസിബിസി മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ വടക്കും. സംയുക്ത സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ മാത്യു […]
Be the first to comment