ബദാം പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. ആന്‍റിഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളുടെ കലവറയാണ് ബദാം.
ബദാം ഒരാഴ്ച സ്ഥിരമായി കഴിച്ചു തുടങ്ങുമ്പോൾ തന്നെ, നിങ്ങളുടെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അഞ്ച് അല്ലെങ്കിൽ ആറ് ബദാം വെള്ളത്തിൽ കുറഞ്ഞത് എട്ട് മണിക്കൂർ കുതിർത്ത ശേഷം രാവിലെ വെറും വയറ്റിലോ ബ്രേക്ക്ഫാസ്റ്റിനൊപ്പമോ കഴിക്കാവുന്നതാണ്.
ഇങ്ങനെ കഴിക്കുമ്പോൾ അതിൽ അടങ്ങിയ നാരുകൾ വയറിന് കൂടുതൽ സംതൃപ്തി നൽകുകയും. കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള സ്നാക്കിക് കുറയുകയും ചെയ്യുന്നു. ഇത് ശരീരഭാരം ആരോഗ്യകരമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ചർമത്തിലും മുടിയിലും നല്ല മാറ്റങ്ങളും പ്രതിഫലിച്ചു തുടങ്ങും.
വിറ്റാമിന്‍ ഇ
ബദാമിൽ വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും കോശങ്ങള്‍ നശിക്കുന്നത് തടയാനും സഹായിക്കും. മാത്രമല്ല, വിറ്റാമിന്‍ ഇ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും.
ഇത് വീക്കം കുറച്ച്, രക്തക്കുഴലുകള്‍ വികസിക്കാനും രക്തയോട്ടം മികച്ചതാക്കാനും സഹായിക്കും. ഇത് അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള ന്യൂറോഡീജനറേറ്റീവ് അവസ്ഥകളിൽ നിന്ന് സംരക്ഷിക്കും. ബദാം പതിവായി കഴിക്കുന്നത് പൊണ്ണത്തടി, രക്തസമ്മര്‍ദം, പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയുൾപ്പെടെയുള്ള വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പ്
ബദാം മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ അതായത് ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ്. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ മഗ്നീഷ്യവും ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിന് പ്രധാനമാണ്. ഹൃദയമിടിപ്പ് സ്ഥിരമായി നിലനിർത്താനും മഗ്നീഷ്യം ശരീരത്തില്‍ ആവശ്യമാണ്.
കുടലിന്റെ ആരോഗ്യം
കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാന്‍ ബദാമിന് കഴിയും. 2022-ല്‍ നടത്തിയ ഒരു പഠനത്തില്‍ ബദാം കഴിക്കുന്ന മുതിര്‍ന്നവരില്‍ കഴിക്കാത്തവരെ അപേക്ഷിച്ച് കൂടുതല്‍ ബ്യൂട്ടിറേറ്റ് ഉള്ളതായി കണ്ടെത്തി. കുടലിലെ നല്ല ബക്ടീരിയകള്‍ നന്നായി പ്രവര്‍ത്തിക്കുന്നതിന്‍റെ സൂചനയാണിത്. കൂടാതെ ബദാം തൊലിയോട് കൂടിക്കഴിക്കുന്നത് മികച്ച പ്രീബയോട്ടിക്സാണ്. ഇത് കുടലിലെ നല്ല ബക്ടീരിയകളെ പ്രോത്സാഹിപ്പിക്കാന്‍ ഇത് മികച്ചതാണ്. അവ കൂടുതൽ ബ്യൂട്ടിറേറ്റ് ഉത്പാദിപ്പിക്കുന്നു.
ബദാം കഴിക്കുമ്പോൾ ഈ അബദ്ധം ഒഴിവാക്കാം
ഒരുപാട് ആകരുത്, കുറയാനും പാടില്ല
ബദാം അമിതമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ, വിറ്റാമിൻ ഇയുടെ അളവു കൂടുക, വൃക്കരോഗങ്ങൾക്കുള്ള സാധ്യത തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതേസയമം ചെറിയ അളവിൽ കഴിച്ചാൽ പോഷകങ്ങൾ കിട്ടുകയുമില്ല. ഒരു ദിവസം ആറ് മുതൽ എട്ട് എണ്ണം വരെ കഴിക്കുന്നതാണ് നല്ലത്. അതേസമയം, നട്സ് അലർജി, വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർ ഉള്ളവർ ബദാം കഴിക്കുന്നത് ഒഴിവാക്കണം.
ഉപ്പിട്ടതോ വറുത്തതോ
റോസ്റ്റ് ചെയ്ത ബദാം, അല്ലെങ്കിൽ ഉപ്പ് ചേർത്ത ബദാമൊക്കെ രുചികരമെന്ന് തോന്നാം. എന്നാൽ, ഇവ ആരോഗ്യകരമല്ല. ബദാം റോസ്റ്റ് ചെയ്യുന്നത് പോഷകാഹാരം നഷ്ടപ്പെടുന്നതിനും അനാവശ്യ കലോറികൾ ചേർക്കുന്നതിനും ഇടയാക്കും. കൂടാതെ ഉപ്പോ പഞ്ചസാരയോ ചേർക്കുന്നത് അധിക കലോറിക്ക് ഇടയാക്കും.
കൃത്യമായി സൂക്ഷിക്കുക
ബദാം ശരിയായി സൂക്ഷിക്കുന്നതും പ്രധാനമാണ്. തണുത്തതും വരണ്ടതുമായ സ്ഥലത്ത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. കൂടുതൽ ഉണ്ടെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
പതിവായി കഴിക്കാതിരിക്കുക
പരമാവധി നേട്ടം ലഭിക്കുന്നതിന് ബദാം ദിവസവും പരിമിതമായ അളവിൽ കഴിക്കണം. കുറച്ച് ദിവസത്തേക്ക് ഇടവേള എടുക്കാം. എന്നാൽ മാസത്തിൽ ഒന്നോ രണ്ടോ തവണ ബദാം കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകില്ല.



Be the first to comment