പശുവിൻ പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവർക്കൊരു മികച്ച ഓപ്ഷനാണ് ബദാം മിൽക്ക് (ALMOND MILK). ഇതിൽ വിറ്റാമിൻ ഇ, സി, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനും ബദാം മിൽക്ക് മികച്ചതാണ്.
വെള്ളത്തില്‍ കുതിര്‍ത്ത ബദാം നന്നായി അരച്ച ശേഷം അത് നന്നായി പിഴിഞ്ഞെടുത്താണ് ബദാം മിൽക്ക് ഉണ്ടാക്കുന്നത്. ഇത് ചൂടാക്കിയോ തണുപ്പിച്ചോ കുടിക്കാം. ഇതിൽ അടങ്ങിയ വിറ്റാമിൻ ഇ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ശക്തമായ ആന്റിഓക്സിഡന്റ് ആണ്. ഇത് ചർമത്തിനും മുടിക്കും നല്ലതാണ്. മാത്രമല്ല പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിറ്റാമിൻ ഇ ആവശ്യമാണ്.
ബദാം മിൽക്കിലെ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. അതുവഴി ഹൃദ്രോഗസാധ്യതയും കുറയും. ബലമുള്ള അസ്ഥികൾ നിലനിർത്തുന്നതിന് ആവശ്യമായ പോഷകങ്ങളായ കാൽസ്യം വിറ്റാമിൻ ബി എന്നിവ ഫോർട്ടിഫൈഡ് ബദാം മിൽക്കിൽ അടങ്ങിയിട്ടുണ്ട്.
പശുവിൻ പാലിനെ അപേക്ഷിച്ച് ബദാം മിൽക്കിൽ സാധാരണയായി കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. ഇത് സ്വാഭാവികമായും ലാക്ടോസ് രഹിതമാണ്. അതിനാൽ ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്ക് അനുയോജ്യമായ ഒരു ബദലാണ് ബദാം മിൽക്ക്.



Be the first to comment