രാവിലെ എഴുന്നേൽ ഉടൻ ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ അതിന് പകരം ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചു ശീലിക്കൂ. ശരീരത്തിന് പല ആരോഗ്യനേട്ടങ്ങളും ഉണ്ടാകുമെന്ന് ഡോ. ജോൺ വലന്റൈൻ പറയുന്നു. ദഹനം മുതൽ രക്തയോട്ടം മെച്ചപ്പെടുത്താൻ വരെ ഈ ശീലം സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഡിട്ടോക്സ്
രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തില്‍ ഡിട്ടോക്സിഫിക്കേഷന് സഹായിക്കും. അതായത്, ചൂടുവെള്ളം കുടിക്കുമ്പോള്‍ അത് സിസ്റ്റത്തെ ഉണർത്തുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
കൊഴുപ്പ് കുറയ്ക്കാം
ചെറുചൂടുവെള്ളം പതിവായി കുടിക്കുന്നത് ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കാന്‍ സഹായിക്കും. മാത്രമല്ല, ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാനും പിന്തുണയ്ക്കും.
മെച്ചപ്പെട്ട ആരോഗ്യം
വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ഒരാഴ്ചയോളം തുടർന്നാൽ രക്തചംക്രമണം മെച്ചപ്പെടും. ഇതോടെ, രക്തക്കുഴലുകൾ വികസിക്കുന്നതിനും മെറ്റബോളിക് മാലിന്യം ഫലപ്രദമായി പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും.
ഇത് ഊർജ്ജസ്വലതയും മെച്ചപ്പെട്ട ദഹനവ്യവസ്ഥയും ലഭിക്കുമെന്ന് ഡോക്ടർ പറയുന്നു. ചൂടുവെള്ളം ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വീക്കം ഇല്ലാതാക്കുന്നതിലും ഈ ശീലം പങ്കുവഹിക്കും.



Be the first to comment