പൊക്കം കൂടാൻ വെറുതെ തൂങ്ങിപ്പിടിച്ചിട്ടു കാര്യമില്ല, ഡയറ്റിൽ ചേർക്കാം ഈ സൂപ്പർഫുഡ്

പെണ്‍കുട്ടികള്‍ക്ക് സാധാരണ 14-15 വയസു വരെയും ആണ്‍കുട്ടികള്‍ക്ക് 16-18 വയസുവരെയുമാണ് പൊക്കം വെക്കുക. അതു കഴിഞ്ഞാല്‍ പിന്നെ പതിയെ പൊക്കം വെയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും. എന്നാലും പൊക്കമില്ലായ്മ പരിഹരിക്കാന്‍ ദിവസവും തൂണില്‍ തൂങ്ങിപ്പിടിച്ചു വ്യായാമം ചെയ്യുന്നവര്‍ നിരവധിയാണ്.

എന്നാൽ വ്യായാമത്തിനൊപ്പം ദിവസവും അല്‍പം മുരിങ്ങ കൂടി ഡയറ്റില്‍ ചേര്‍ത്താൽ അത്ഭുതകരമായ വ്യത്യാസം മാസങ്ങള്‍ക്കുള്ളിൽ കാണാനാകുമെന്നാണ് ഡയറ്റീഷ്യന്മാര്‍ അവകാശപ്പെടുന്നത്. എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു സൂപ്പര്‍ഫുഡ് ആണ് മുരിങ്ങ. ഇതില്‍ അടങ്ങിയ കാത്സ്യം, മഗ്നീഷ്യം എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രക്തത്തില്‍ കാത്സ്യത്തിന്റെ ആഗിരണം മികച്ചതാക്കാന്‍ മഗ്നീഷ്യം സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ വിറ്റാനിന്‍ സി കൊളാജന്‍ നിര്‍മാണം വര്‍ധിപ്പിക്കും. ഇത് എല്ലുകളുടെയും ബന്ധിത കലകളുടെയും ആരോഗ്യത്തിന് അനിവാര്യമാണ്. വിറ്റാമിന്‍ എ കോശത്തിന്റെ തകരാറുകള്‍ പരിഹരിക്കും. ഇതില്‍ അടങ്ങിയ സിങ്ക് എല്ലുകളുടെ വികാസത്തിനും പരിക്കുകള്‍ പരിഹരിക്കപ്പെടുന്നത് വേഗത്തിലാക്കുകയും ചെയ്യുന്നു.

സാമ്പാറിലും അവിയലിലും കറികളുമൊക്കെയായി മലയാളികളുടെ വിഭവങ്ങളില്‍ മുരിങ്ങ ചേര്‍ക്കാറുണ്ട്. ദിവസവും മുരിങ്ങ കഴിക്കുന്നതിനൊപ്പം പ്രോട്ടീനും കാത്സ്യവും അടങ്ങിയ ഭക്ഷണങ്ങളും വെള്ളവും നന്നായി കുടിക്കണം. ഇതിനൊപ്പം വ്യായാമത്തിലും ശ്രദ്ധിക്കണം. സ്‌ട്രെച്ചിങ്, യോഗയും തുങ്ങിപ്പിടിച്ചുള്ള വ്യായാമവും ഉള്‍പ്പെടുത്താം. ഇത് പോസ്ചര്‍ മെച്ചപ്പെടാന്‍ സഹായിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*