അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാന വ്യാപകമായി ക്ലോറിനേഷന്‍ ക്യാമ്പയിൻ തുടങ്ങി

അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ
ജനകീയ പ്രതിരോധ ക്യാമ്പയിൻ തുടങ്ങി. കിണറുകൾ ഉൾപ്പടെയുള്ള ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ജനകീയ പ്രതിരോധ ക്യാമ്പയിൻ തീരുമാനിച്ചത്.

വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ ജ്വ​രം ചെ​റു​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ല്‍ മു​ഴു​വ​ന്‍ കി​ണ​റു​ക​ളി​ലും ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ഊ​ർ​ജി​ത ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തും. കാ​മ്പ​യി​നി​ൻ്റെ ഭാ​ഗ​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, ആ​രോ​ഗ്യ​വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ത​ല​ത്തി​ലും യോ​ഗ​ങ്ങ​ള്‍ ചേ​ര്‍ന്നു. വാ​ര്‍ഡ് ത​ല​ത്തി​ലും മേ​ഖ​ല ത​ല​ത്തി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, ആ​ശ പ്ര​വ​ര്‍ത്ത​ക​ര്‍, ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ ആ​രോ​ഗ്യ വ​ള​ന്റി​യ​ര്‍മാ​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍, റ​സി​ഡ​ന്‍ഷ്യ​ല്‍ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ക്ക് പരിശീലനം ന​ല്‍കി.

 

Be the first to comment

Leave a Reply

Your email address will not be published.


*