പി ജി ഡോക്ടർമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് ഉച്ചയ്ക്ക് വിദ്യാർഥികൾ പ്രതിനിധികളുമായി ചർച്ച നടത്തും. ഇന്ന് വൈകീട്ട് തന്നെ ഡിഎംഇയുടെ നേതൃത്വത്തിലും മറ്റൊരു ചർച്ച നടത്താനുമാണ് തീരുമാനം.ഇന്ന് നടത്താനിരുന്ന ഒ പി ബഹിഷ്കരണം പി ജി ഡോക്ടർമാർ ഇന്നലെ നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചില്ലെങ്കിൽ തുടർ സമര പ്രഖ്യാപനമെന്ന് പി ജി ഡോക്ടർമാർ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി മെഡിക്കൽ കോളജിൽ വിദ്യാർഥികൾ നേരെത്തെ നിശ്ചയിച്ചിരുന്ന ധർണ തുടങ്ങി.
അർഹമായ സ്റ്റൈപെൻഡ് വർദ്ധനവ് നടപ്പാക്കുക, അന്യായമായ ജോലി ഭാരം അവസാനിപ്പിക്കുക, PSC വിജ്ഞാപനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പി ജി ഡോക്ടർമാർ പ്രതിഷേധം നടത്തുന്നത്. ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറായില്ലയെങ്കിൽ നാളെ ഒ പി ബഹിഷ്കരണം അടക്കം ഉണ്ടാകും. ഇത് മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങളെത്തന്നെ താറുമാറാകും. കഴിഞ്ഞ നാല് മാസമായി സമരത്തിലാണ് അധ്യാപക സംഘടനയായ KGMCTA അതുകൊണ്ടുതന്നെ പി ജി വിദ്യാർഥികളുടെ ക്ലാസ്സുകളടക്കം മുടങ്ങിയ സാഹചര്യമാണുള്ളത്.
അതേസമയം, ഡോക്ടർമാരെ തെരുവിൽ ഇറക്കിയത് സർക്കാരാണെന്ന് KGMCTA സംസ്ഥാന പ്രസിഡൻ്റ് ഡോ റൊസ്നാരാ ബീഗം ട്വന്റി ഫോറിനോട് പറഞ്ഞു. നിഷേധ മനോഭാവമാണ് സർക്കാരിന് ഈ വിഷയത്തിൽ ഉള്ളത് എത്ര മന്ത്രിമാർ കൊവിഡ് കാലത്ത് മെഡിക്കൽ കോളജിലേക്ക് വന്നു. ഡോക്ടർമാരോട് ഇങ്ങനെ കൊഞ്ഞനം കാട്ടുന്നത് ശെരിയല്ല. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം എന്ന് സർക്കാരിന് തോന്നുന്നില്ലേ? തീരുമാനം ഉണ്ടാകുംവരെ സമരം തുടരുമെന്നും KGMCTA വ്യക്തമാക്കി.



Be the first to comment