അസിഡിറ്റി കുറയ്ക്കാം, ഹെൽത്തി ചെറുപയർ സാലഡ് റെസിപ്പി

വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു പോഷകസമൃദ്ധമായ വിഭവമാണ് സാലഡ്. പച്ചക്കറികളും പഴങ്ങളും ചേർത്തുണ്ടാക്കുന്ന സാലഡിന് ആരോ​ഗ്യ​ഗുണങ്ങൾ ഒരുപാടാണ്. ചെറുപയർ മുളപ്പിച്ചത് സാലഡിൽ ചേർക്കുന്നതു കൊണ്ട് ദഹനം സു​ഗമമാക്കാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കും. അത്താഴത്തിന് കഴിക്കാവുന്ന മികച്ചൊരു ചെറുവയർ സാലഡ് തയ്യാറാക്കിയാലോ?

ചേരുവകൾ

  • മുളപ്പിച്ച ചെറുപയർ
  • തക്കാളി
  • സവാള/ഉള്ളി
  • കുക്കുമ്പർ
  • മല്ലിയില
  • പച്ചമുളക്
  • നാരങ്ങാനീര്
  • ഉപ്പ്
  • കുരുമുളകുപൊടി (ആവശ്യത്തിന്)
  • മഞ്ഞൾപ്പൊടി (അല്പം, വേവിക്കുമ്പോൾ)

തയ്യാറാക്കേണ്ട വിധം

ചെറുപയര്‍ നന്നായി കഴുകി കുതിര്‍ത്തെടുത്ത ശേഷം മുളപ്പിക്കുക. അതിനു ശേഷം ആവശ്യത്തിന്‌ ഉപ്പും ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും അല്‍പം വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വേവിക്കുക.

സവാളയും തക്കാളിയും കുക്കുമ്പറും പൊടിയായി അരിഞ്ഞെടുക്കുക. ഇതിലേക്ക് അല്‍പം ഉപ്പു ചേര്‍ത്തിളക്കി വേവിച്ച് മാറ്റിവച്ച ചെറുപയറും കുരുമുളകുപൊടിയും നാരങ്ങാനീരും മല്ലിയില അരിഞ്ഞതും കൂടി ചേര്‍ത്തു യോജിപ്പിച്ചെടുത്താല്‍ പോഷകസമൃദ്ധമായ മുളപ്പിച്ച ചെറുപയര്‍ സലാഡ് റെഡി! ഇത് കഴിച്ചാൽ വയറ്റിലെ അസിഡിറ്റിയും കുറയ്ക്കാം.

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയർ വർഗങ്ങളാണ്. കാലറി കുറവും പോഷകങ്ങൾ കൂടുതലും ആകയാൽ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ ഈ ഡാലഡ് കഴിക്കാം. കൂടാതെ ഇവയില്‍ നാരുകൾ ധാരാളം ഉണ്ട്. ഇവ ദീർഘ നേരത്തേക്ക് വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കും. ഇത് വിശപ്പിന്റെ ഹോർമോണായ ഘ്രെലിന്റെ (ghrelin) ഉൽപ്പാദനം തടയുന്നു. അതുകൊണ്ടു തന്നെ കൂടുതൽ കഴിക്കണം എന്ന തോന്നലും ഇല്ലാതെയാകും.

Be the first to comment

Leave a Reply

Your email address will not be published.


*